ഫോണ്‍ ഉപയോഗത്തെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് അതിഥി തൊഴിലാളി ഭാര്യയെ വെട്ടിക്കൊന്നു

കുണ്ടറയില്‍ അതിഥി തൊഴിലാളി ഭാര്യയെ വെട്ടി കൊന്നു. ചെറുമൂട് സ്വദേശി കവിതയാണ് കൊല്ലപ്പെട്ടത്.
ഫോണ്‍ ഉപയോഗത്തെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് അതിഥി തൊഴിലാളി ഭാര്യയെ വെട്ടിക്കൊന്നു

കൊല്ലം: കുണ്ടറയില്‍ അതിഥി തൊഴിലാളി ഭാര്യയെ വെട്ടി കൊന്നു. ചെറുമൂട് സ്വദേശി കവിതയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവും ബംഗാള്‍ സ്വദേശിയുമായ ദീപക്കിനെ പൊലീസ് അറസ്റ്റു ചെയ്തു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണം.  

പശ്ചിമബംഗാളില്‍ നിന്നുള്ള ദീപക് കുണ്ടറയിലെത്തിയിട്ട് പതിനഞ്ചു വര്‍ഷമായി.പത്തുവര്‍,ം മുന്‍പാണ് കശുവണ്ടി ഫാക്ടറിയിലെ സഹപ്രവര്‍ത്തകയായ കവിതയെ പ്രണയിച്ച് വിവാഹം കഴിച്ചത്.ഏഴും ഒന്‍പതും വയസുള്ള മക്കളുണ്ട്. 

മൊബൈല്‍ ഫോണിന്റെ ഉപയോഗത്തെ ചൊല്ലി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദമ്പതികള്‍ തമ്മില്‍ തര്‍ക്കത്തിലായിരുന്നു. ഇന്നലെ രാത്രിയിലും വഴക്കുണ്ടായി. തര്‍ക്കിനൊടുവില്‍ ദീപക് കോടാലി കൊണ്ട് കവിതയെ വെട്ടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകളെ വെട്ടുന്നത് തടയാന്‍ ശ്രമിച്ച കവിതയുടെ അമ്മ സരസ്വതിക്കും വെട്ടേറ്റു. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com