മത്സ്യവും മാംസവും ഇഷ്ടം പോലെ; ഈസ്റ്റര്‍ ആഘോഷമാക്കി കമ്മ്യൂണിറ്റി കിച്ചനുകള്‍

ഈസ്റ്റര്‍ നാളില്‍ കേരളത്തില്‍ കോവിഡ് അതിജീവനത്തിന്റെ പ്രതീക്ഷയാണ്  നിറയുന്നത്
മത്സ്യവും മാംസവും ഇഷ്ടം പോലെ; ഈസ്റ്റര്‍ ആഘോഷമാക്കി കമ്മ്യൂണിറ്റി കിച്ചനുകള്‍

കൊച്ചി: ഈസ്റ്റര്‍ നാളില്‍ കേരളത്തില്‍ കോവിഡ് അതിജീവനത്തിന്റെ പ്രതീക്ഷയാണ്  നിറയുന്നത്.  ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും അതിജീവനത്തിന്റെയും ആവേശമുള്‍ക്കൊണ്ടിരിക്കുകയാണ് കമ്മ്യൂണിറ്റി കിച്ചനുകളും. മത്സ്യവും മാംസവുമുള്‍പ്പടെ വിളമ്പിയായിരുന്നു കമ്മ്യൂണിറ്റി കിച്ചനിലെ ഈസ്റ്റര്‍ ആഘോഷം.

തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ കമ്മ്യൂണിറ്റി കിച്ചനില്‍ ചിക്കന്‍ കറിയടങ്ങിയ ഭക്ഷണകിറ്റാണ് ഈസ്റ്റര്‍ ദിനത്തില്‍ വിളമ്പിയത്. കൊച്ചി നഗരസഭയുടെ കീഴിലുള്ള വൈറ്റില കമ്മ്യൂണിറ്റി കിച്ചനില്‍ മീന്‍കറിയുള്‍പ്പടെയുള്ള സദ്യ ഇലയില്‍ നല്‍കി.പലയിടങ്ങളിലും ഇത്തരത്തില്‍ മത്സ്യവും മാംസവും ഇന്നത്തെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ലോക്ക് ഡൗണ്‍ കാലത്ത് ഇത്തരത്തില്‍ ചെറിയ സന്തോഷങ്ങളെ വീടുകളിലെത്തിക്കാനാണ് കമ്മ്യൂണിറ്റി കിച്ചന്‍ നടത്തുന്നവര്‍ ശ്രമിച്ചത്. കാലടിയില്‍ അര്‍ഹരായ ആളുകള്‍ക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു കൊണ്ടാണ് പോലീസുകാര്‍ ഈസ്റ്റര്‍ ആഘോഷിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com