രോഗമുക്തി നേടുന്ന രണ്ടാമത്തെ ജില്ല; ഇടുക്കിയില്‍ ചികിത്സയിലിരുന്ന അവസാന ആളും വീട്ടിലേക്ക് മടങ്ങി

ഇടുക്കി ജില്ല കോവിഡ് ബാധയില്‍ നിന്ന് മുക്തമായതായി ജില്ലാ കലക്ടര്‍. ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ മൂന്ന് പേരുടെ ഫലങ്ങളും നെഗറ്റീവ് ആയതോടെയാണ് ഇടുക്കി കോവിഡ് രോഗികളില്ലാത്ത രണ്ടാമത്തെ ജില്ലയായത്.
രോഗമുക്തി നേടുന്ന രണ്ടാമത്തെ ജില്ല; ഇടുക്കിയില്‍ ചികിത്സയിലിരുന്ന അവസാന ആളും വീട്ടിലേക്ക് മടങ്ങി

തൊടുപുഴ: ഇടുക്കി ജില്ല കോവിഡ് ബാധയില്‍ നിന്ന് മുക്തമായതായി ജില്ലാ കലക്ടര്‍. ചികിത്സയില്‍ ആയിരുന്ന അവസാനത്തെ മൂന്ന് പേരുടെ ഫലങ്ങളും നെഗറ്റീവ് ആയതോടെയാണ് ഇടുക്കി കോവിഡ് രോഗികളില്ലാത്ത രണ്ടാമത്തെ ജില്ലയായത്. വരുംദിവസങ്ങളിലും ഇപ്പോഴുള്ള  ജാഗ്രതയും നിയന്തണങ്ങളും തുടരുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. 

കോവിഡ്  ബാധിച്ച് ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവസാനത്തെയാളും വീട്ടിലേക്കു മടങ്ങി. കോട്ടയമാണ് ആദ്യം രോഗമുക്തി നേടിയ ജില്ല. കോവിഡ് രോഗം ഇടുക്കിയില്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത് ഏപ്രില്‍ 2 നാണ്. ജില്ലയില്‍ യുകെ പൗരന്‍ ഉള്‍പ്പെടെ 10 രോഗബാധിതര്‍ ആണ് ഉണ്ടായിരുന്നത്. ഓരോരുത്തരുടേയും റൂട്ട് മാപ്പ് ഉള്‍പ്പെടെ തയാറാക്കി ശക്തമായ നിരീക്ഷണ സംവിധാനമൊരുക്കിയതിലൂടെ കോവിഡിന്റെ ഭീതി അകറ്റാന്‍ കഴിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. 

ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ജില്ലാ അതിര്‍ത്തിയില്‍ പൊലീസ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്.  മൂന്നാറില്‍ പൂര്‍ണ നിരോധനം തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com