ലോക്ക്ഡൗണില്‍ തെളിഞ്ഞ് മാനം ; കേരളത്തില്‍ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം 40 ശതമാനം വരെ വര്‍ധിച്ചു, റിപ്പോര്‍ട്ട്

മാര്‍ച്ച് എട്ടിനെ അപേക്ഷിച്ച് ഏപ്രില്‍ എട്ടിന് 35 മുതല്‍ 40 ശതമാനം വരെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം വര്‍ധിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : ലോക്ക്ഡൗണിനെ തുടര്‍ന്ന് വാഹനങ്ങളും വ്യവസായ സ്ഥാപനങ്ങളും അടച്ചിട്ടതോടെ അന്തരീക്ഷം കൂടുതല്‍ തെളിയുന്നു. സംസ്ഥാനത്ത് അന്തരീക്ഷ മലിനീകരണത്തിലും ഗണ്യമായ കുറവുണ്ടായതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം 40 ശതമാനം വരെ വര്‍ധിച്ചെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചത്.  

മാര്‍ച്ച് എട്ടിനെ അപേക്ഷിച്ച് ഏപ്രില്‍ എട്ടിന് 35 മുതല്‍ 40 ശതമാനം വരെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം വര്‍ധിച്ചെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കുന്നത്. ബോര്‍ഡ് നിരീക്ഷണം നടത്തുന്ന കേരളത്തിലെ എട്ട് പ്രധാനകേന്ദ്രങ്ങളിലും മലികരണം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ എട്ടിന്റെ വായു ഗുണനിലവാര സൂചികയില്‍ കൊച്ചിയും കോഴിക്കോടും മികച്ചനിലവാരത്തില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം കൊച്ചി ഇടത്തരം നിലവാരത്തിലായിരുന്നു. കോഴിക്കോട് തൃപ്തികരവും. ഏലൂരും എറണാകുളവും തിരുവനന്തപുരവും കൊല്ലവും മാര്‍ച്ച് എട്ടിനും ഒരുമാസത്തിന് ശേഷം ഏപ്രില്‍ എട്ടിനും തൃപ്തികരമായി തുടരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com