പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ ധനസഹായം; 30ന് മുന്‍പ് അപേക്ഷിക്കണം, ഹാജരാക്കേണ്ട രേഖകള്‍ ഇതെല്ലാം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത സജീവ അംഗങ്ങള്‍ക്ക് 1000 രൂപ വീതം വിതരണം ചെയ്യും.  

തിരുവനന്തപുരം: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത സജീവ അംഗങ്ങള്‍ക്ക് 1000 രൂപ വീതം വിതരണം ചെയ്യും.  അര്‍ഹരായ അംഗങ്ങള്‍ പദ്ധതിയുടെ അംഗത്വകാര്‍ഡ്, പദ്ധതിയുടെ പാസ്സ് ബുക്ക്, ബാങ്ക് പാസ്സ് ബുക്ക് (ഐഎഫ്എസ് കോഡ് സഹിതം), ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും മൊബൈല്‍ നമ്പരും സഹിതം അപേക്ഷിക്കണം.  

പേര്, മേല്‍വിലാസം, ജനനതീയതി, വയസ്സ്, പദ്ധതിയില്‍ അംഗത്വം നേടിയ തിയതി/ മാസം, അവസാന അംശാദായം ഒടുക്കിയ തിയതി/ മാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് കോഡ് ബ്രാഞ്ച്, തൊഴിലുടമയുടെ പേര്/ സ്വയം തൊഴില്‍, തൊഴിലിന്റെ സ്വഭാവം, പദ്ധതിയില്‍ അംഗങ്ങളായ മറ്റ് കുടുംബാംഗങ്ങളുടെ വിവരം, മുന്‍കാലങ്ങളില്‍ പദ്ധതിയില്‍ നിന്ന് ലഭ്യമായ ആനുകൂല്യങ്ങളുടെ വിവരം, മൊബൈല്‍ നമ്പര്‍, സത്യപ്രസ്താവന എന്നിവയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.  ഏപ്രില്‍ 30നകം  tvmksuwssb2020@gmail.com tem X]mentem അപേക്ഷ അയക്കണം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com