കൊച്ചിയില്‍ സമൂഹ അടുക്കളയില്‍ നിന്നുളള ഭക്ഷണം കാത്തുനിന്നവര്‍ക്ക് നേരെ മിനിലോറി പാഞ്ഞുകയറി; അഞ്ചുപേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം 

ലോക്ക്ഡൗണിനിടെ, ഭക്ഷണം കാത്തുനിന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് മിനിലോറി പാഞ്ഞുകയറി
കൊച്ചിയില്‍ സമൂഹ അടുക്കളയില്‍ നിന്നുളള ഭക്ഷണം കാത്തുനിന്നവര്‍ക്ക് നേരെ മിനിലോറി പാഞ്ഞുകയറി; അഞ്ചുപേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം 

കൊച്ചി: ലോക്ക്ഡൗണിനിടെ, ഭക്ഷണം കാത്തുനിന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് മിനിലോറി പാഞ്ഞുകയറി. അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

എറണാകുളം ടൗണ്‍ഹാളിന് സമീപമാണ് അപകടം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ സമൂഹ അടുക്കളയില്‍ നിന്നുളള ഭക്ഷണം കാത്ത് നിന്ന അതിഥി തൊഴിലാളികള്‍ അടക്കമുളളവര്‍ക്ക് ഇടയിലേക്കാണ് മിനി ലോറി പാഞ്ഞുകയറിയത്. എറണാകുളം നോര്‍ത്ത് പാലം ഭാഗത്ത് നിന്നുവന്ന വെളളകുപ്പി കയറ്റി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് ആളുകള്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറിയത്. സമീപത്തുളള മരത്തില്‍ ഇടിച്ചാണ് വാഹനം നിന്നത്.

കടുത്ത വെയില്‍ ആയതിനാല്‍ മരത്തിന്റെ ചുവട്ടിലാണ് അതിഥി തൊഴിലാളികള്‍ അടക്കമുളളവര്‍ വിശ്രമിച്ചിരുന്നത്. ഇവരുടെ ഇടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. പരിക്കേറ്റ അഞ്ചുപേരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരുടെ നില സാരമുളളതാണെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com