നിയന്ത്രിത ഇളവുകള്‍ പ്രാബല്യത്തില്‍ ; ഇന്ന് തുറക്കുന്ന കടകളും സ്ഥാപനങ്ങളും ഇവയെല്ലാം

ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ നിയന്ത്രിത ഇളവുകള്‍ വരുത്തിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിലവില്‍ വന്നു. സര്‍ക്കാര്‍ തീരുമാനപ്രകാരം ഇന്ന് കണ്ണട കടകള്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മിക്‌സി റിപ്പയറിംഗ് എന്നീ കടകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തന സമയം. കടകളില്‍ ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

നിയന്ത്രിത ഇളവിന്റെ ഭാഗമായി ബുക്ക് ഷോപ്പുകള്‍ നാളെ തുറക്കും. ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുത്തേക്കും. വര്‍ക്ക് ഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ തുടങ്ങിയ ഞായര്‍, വ്യാഴം ദിവസങ്ങളില്‍ ( ആഴ്ചയില്‍ രണ്ടുദിവസം) തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മൊബൈല്‍ കടകള്‍ ഞായറാഴ്ച തുറക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഇന്നലെ ആരോഗ്യമന്ത്രിയുടെ ഓഫീസ് പുറത്തു വിട്ട കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് പുതുതായി രണ്ട് കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് ഇരുപതിന് ശേഷം ഏറ്റവും കുറച്ച് പൊസിറ്റീവ് കേസുകള്‍ വന്ന ദിവസമായിരുന്നു ഇന്നലെ. 36 പേര്‍ ഇന്നലെ രോഗമുക്തരാക്കുകയും ചെയ്തു. ഇതുവരെ 375 കോവിഡ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 179 പേരും ഇതിനോടകം രോഗമുക്തി നേടി കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com