മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പ്രവാസി മലയാളിക്കെതിരെ കേസ് 

സാമൂഹിക സ്പര്‍ധ സൃഷ്ടിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്
മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പ്രവാസി മലയാളിക്കെതിരെ കേസ് 

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പ്രവാസി മലയാളിക്കെതിരെ കേസ്. കോഴിക്കോട് കരിമ്പനപ്പാലം സ്വദേശി ബിബിത്ത് കോഴിക്കളത്തിലിനെതിരെയാണ് കേസെടുത്തത്. സാമൂഹിക സ്പര്‍ധ സൃഷ്ടിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 

ടി പി ചന്ദ്രശേഖര്‍ വധം ഉള്‍പ്പടെയുള്ള രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. ലോക്ക്ഡൗണ്‍ കാലത്ത് ഇത് സാമൂഹിക സ്പര്‍‍ധ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി സിപിഎം വടകര ഏരിയാ കമ്മിറ്റി സെക്രട്ടറി നല്‍കിയ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്. 

ഖത്തറില്‍ ജോലി ചെയ്യുന്ന ബിബിത്ത് മന്ത്രി തോമസ് ഐസക്കിന്‍റെ മുൻ പേഴ്സണല്‍ സ്റ്റാഫ് അംഗമാണ്. ഡിവൈഎഫ്ഐ വടകര ബ്ലോക് കമ്മിറ്റി ഭാരവാഹി ആയിരുന്ന ഇയാൾ പിന്നീട് പാർട്ടിയുമായി ഇടഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com