ലോക്ക്ഡൗണിനിടെ പിടിച്ചെടുത്ത വാഹനങ്ങൾ വീണ്ടും നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പ് 

ലോക്ക്ഡൗണിനിടെ പിടിച്ചെടുത്ത വാഹനങ്ങൾ വീണ്ടും നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പ് 
ലോക്ക്ഡൗണിനിടെ പിടിച്ചെടുത്ത വാഹനങ്ങൾ വീണ്ടും നിയമം ലംഘിച്ചാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പ് 

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ചതിന് ഒരിക്കൽ പിടിച്ചെടുത്ത് വിട്ടുനൽകിയ വാഹനങ്ങളുടെ ഉടമകൾ വീണ്ടും നിയമം ലംഘിച്ചാൽ കനത്ത ശിക്ഷ ലഭിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതേ കുറ്റത്തിന് വീണ്ടും പിടിയിലായാല്‍ ശിക്ഷയും പിഴയും കഠിനമായിരിക്കുമെന്നും അ​ദ്ദേഹം വ്യക്തമാക്കി. 

പൊലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടുനല്‍കിയ ഇത്തരം വാഹനങ്ങള്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചു ചിലര്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്നാണ് മുന്നറിയിപ്പ്. ഒരിക്കൽ പിടിച്ചെടുത്ത വാഹനങ്ങൾ വീണ്ടും പിടിച്ചാൽ കേസെടുക്കില്ലെന്ന ധാരണ തെറ്റാണെന്നും ഡിജിപി വ്യക്തമാക്കി. ഇതുസംബന്ധിച്ച് വ്യാപക പ്രചാരണം നടത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കേരളത്തിൽ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നുണ്ട്. ഇതു കണ്ട് നിയന്ത്രണങ്ങൾ ഒഴിവാക്കാം എന്ന ധാരണ ചില കേന്ദ്രങ്ങളിൽ രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടകരമാണെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com