ലോക്ക്ഡൗണ്‍ ഇളവുകള്‍; ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനങ്ങള്‍; ചെറുകിട കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ തുറക്കും

വെറ്റില കൃഷിക്കാര്‍ക്ക് വെറ്റില മാര്‍ക്കറ്റില്‍ എത്തിക്കാന്‍ ആഴ്ചയില്‍ ഒരു ദിവസം സൗകര്യമൊരുക്കും
ലോക്ക്ഡൗണ്‍ ഇളവുകള്‍; ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനങ്ങള്‍; ചെറുകിട കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ തുറക്കും

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ നേരിയ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍. ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനങ്ങള്‍, പന്തലുകള്‍ നിര്‍മിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് തുര്‍ച്ചയായ അടച്ചിടല്‍ മൂലം വിഷമങ്ങളുണ്ടായിട്ടുണ്ട്. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ തകരാറിലാകുകയും പന്തല്‍ സാധനങ്ങള്‍ നശിക്കുകയും ചെയ്യും. ചെറുകിട കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളിലെ ഉപകരങ്ങളും ഇത്തരത്തില്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ നശിക്കും. ഇതെല്ലാം പരിഗണിച്ച് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഇത് തുറക്കുന്നതിനുള്ള അനുമതി നല്‍കും.

വെറ്റില കൃഷിക്കാര്‍ക്ക് വെറ്റില മാര്‍ക്കറ്റില്‍ എത്തിക്കാന്‍ ആഴ്ചയില്‍ ഒരു ദിവസം സൗകര്യമൊരുക്കും. സ്വര്‍ണപണയം പലസ്ഥലത്തും എടുക്കുന്നില്ല. ഗ്രാമീണ ജനങ്ങളുടെ പെട്ടന്നുള്ള ധനസ്രോതനാണത്. സ്വര്‍ണപ്പണയ വായ്പ്പ നല്‍കുന്ന വ്യവസ്ഥാപിത സ്ഥാപനങ്ങള്‍ പണയം എടുക്കുന്നത് ഉറപ്പിക്കാന്‍ ബാങ്കുകളുമായി സംസാരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


ഡയാലിസിസ് രോഗികളെ ആശുപത്രിയിലേയ്ക്കും തിരികെയും എത്തിക്കുന്നതിന് സര്‍ക്കാര്‍ സവിധാനങ്ങളും സന്നദ്ധ പ്രവര്‍ത്തകരുടെ സേവനങ്ങളും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ എലിപ്പനി, ഡങ്കിപ്പനി എന്നിവ റിപ്പോര്‍ട്ട് ചെയ്തത് ഗൗരവമായി കാണിന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യാപനം തടയുന്നതിന് ഫലപ്രദമായി ഇടപെടുമെന്നും അതോടൊപ്പം മാലിന്യ നിര്‍മാര്‍ജനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്ഷദ്വീപുകാര്‍ കേരളത്തില്‍ ധാരാളമുണ്ട്. വിദ്യാഭ്യാസവും ചികിത്സയുമടക്കം വിവിധ കാര്യങ്ങള്‍ക്ക് കേരളത്തെയാണ് അവര്‍ ആശ്രയിക്കുന്നത്. ഇത്തരത്തില്‍ എത്തിയവര്‍ക്ക് മടങ്ങിപ്പോകാന്‍ സാധിച്ചിട്ടില്ല. കൈയിലെ പണം കഴിഞ്ഞതിനാല്‍ ജീവിക്കാന്‍ വൈയ്യാത്ത അവസ്ഥയാണ്. അവര്‍ക്കു ആവശ്യമായ ഭക്ഷണ സൗകര്യം നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com