വിഷുക്കണി ദർശനത്തിനും മേടമാസ പൂജകൾക്കുമായി ശബരിമല നട തുറന്നു

വിഷുക്കണി ദർശനത്തിനും മേടമാസ പൂജകൾക്കുമായി ശബരിമല നട തുറന്നു
വിഷുക്കണി ദർശനത്തിനും മേടമാസ പൂജകൾക്കുമായി ശബരിമല നട തുറന്നു

ശബരിമല: മേട മാസ പൂജകള്‍ക്കും വിഷുക്കണി ദര്‍ശനത്തിനുമായി ശബരിമല നട തുറന്നു. ലോക്ക്ഡൗണിനെ തുടർന്ന് ഭക്തരുടെ ശരണം വിളികളും സാന്നിധ്യവുമില്ലാതെയാണ് നട തുറന്നത്. 

ഇന്ന് വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരി നട തുറന്ന് നെയ്ത്തിരി തെളിയിച്ചു. അത്താഴ പൂജയ്ക്ക് ശേഷം മേല്‍ശാന്തി ശ്രീകോവിലില്‍ വിഷുക്കണിയൊരുക്കും. 

എല്ലാ വര്‍ഷവും കണിയൊരുക്കാനുള്ള കൊന്നപ്പൂവും കാര്‍ഷിക വിഭവങ്ങളും ഭക്തരായിരുന്നു എത്തിച്ചിരുന്നത്. എന്നാൽ ഇത്തവണ ദേവസ്വം ബോര്‍ഡ് പ്രത്യേകമായി ഇവയെല്ലാം വരുത്തുകയായിരുന്നു. 

നാളെ പുലര്‍ച്ചെ അഞ്ചിന് നട തുറന്ന് നെയ്ത്തിരി തെളിച്ച് ഭഗവാനെ വിഷുക്കണി കാണിക്കും. തുടര്‍ന്ന് സന്നിധാനത്തുള്ള ജീവനക്കാരുള്‍പ്പടെ കണി കണ്ടതിനു ശേഷം തന്ത്രി ഇവര്‍ക്കെല്ലാം വിഷുക്കൈനീട്ടം നല്‍കും. മാളികപ്പുറത്തും ഇതേ രീതിയില്‍ ചടങ്ങുകള്‍ നടക്കും. ചടങ്ങുകള്‍ അല്‍പ്പ നേരം മാത്രമേ ഉണ്ടാകുകയുള്ളൂ. കണിയെടുത്തതിന് ശേഷം ഭഗവാന് അഭിഷേകം നടക്കും. തുടര്‍ന്ന് പതിവ് പൂജകളും നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com