കോവിഡ് 19; ന്യൂയോര്‍ക്കില്‍ ഒരു മലയാളി കൂടി മരിച്ചു

ഇദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കും ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോവിഡ് 19; ന്യൂയോര്‍ക്കില്‍ ഒരു മലയാളി കൂടി മരിച്ചു


ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട റാന്നി അത്തിക്കം മടന്തമന്‍ സ്വദേശി അച്ചന്‍കുഞ്ഞാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കും ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവരെ പരിചരിച്ചത് അച്ചന്‍കുഞ്ഞായിരുന്നു. ഇവരില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നത്. 

വര്‍ഷങ്ങളായി കുടംബസമേതം ന്യൂയോര്‍ക്കിലാണ് അചച്ചന്‍കുഞ്ഞ് താമസം. ഇവിടെ റസ്‌റ്റോറന്റ് നടത്തിവരികായിരുന്നു. ന്യൂയോര്‍ക്കില്‍ കോവിഡ് ബാധിച്ച് നേരത്തെ ഒരു മലയാളി മരിച്ചിരുന്നു. പത്തനംതിട്ട വാര്യപുരം സ്വദേശി ജോസഫ് കുരുവിളിയാണ് പതിമൂന്നാംതീയതി മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com