ബെവ്‌ക്കോ ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല; ബാറുകളുടെ കാര്യത്തില്‍ വ്യത്യസ്‌ത സമീപനമെന്ന്‌ ധനമന്ത്രി

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌
ബെവ്‌ക്കോ ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല; ബാറുകളുടെ കാര്യത്തില്‍ വ്യത്യസ്‌ത സമീപനമെന്ന്‌ ധനമന്ത്രി


തിരുവനന്തപുരം: ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. എന്നാല്‍ ബാറുകളുടെ കാര്യത്തില്‍ വ്യത്യസ്‌ത സമീപനം സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മദ്യശാലകള്‍ തുറക്കണമെന്ന്‌ നേരത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ കോവിഡ്‌ 19 ഭീതിയില്‍ അയവ്‌ വന്നതോടെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പരിഗണിച്ചിരുന്ന ഇളവുകളില്‍ മദ്യശാലകള്‍ തുറക്കുന്നതും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഒരാഴ്‌ച കൂടി കര്‍ശന നിയന്ത്രണം എന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാരില്‍ നിന്ന്‌ വന്നതോടെ മദ്യശാലകള്‍ തുറക്കുന്ന വിഷയത്തില്‍ ഉടന്‍ തീരുമാനം ഉണ്ടായേക്കില്ല.

കിഫ്‌ബി ഫണ്ട്‌ കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉപയോഗിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു. സ്വകാര്യ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്തായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. ജനങ്ങളെ അടച്ചിരുത്താതെ, പരിശോധനക്ക്‌ വിധേയമാക്കി രോഗവിമുക്തി ഉറപ്പാക്കുകയാണ്‌ വേണ്ടത്‌ എന്നും തോമസ്‌ ഐസക്‌ ചൂണ്ടിക്കാട്ടി. ആവശ്യമായ പരിശോധന സംവിധാനം ഏര്‍പ്പെടുത്താന്‍ ഇന്ത്യയെ പോലൊരു രാജ്യത്തിന്‌ പ്രയാസമുണ്ടാവില്ല. ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക്‌ ആയിരം രൂപ കൂടി സഹായധനമായി നല്‍കുമെന്നും ഐസക്‌ പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com