മുതിർന്ന കോൺഗ്രസ് നേതാവ് യു കെ ഭാസി അന്തരിച്ചു

20 വർഷം മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്
മുതിർന്ന കോൺഗ്രസ് നേതാവ് യു കെ ഭാസി അന്തരിച്ചു

മലപ്പുറം : മുതിർന്ന കോൺ​ഗ്രസ് നേതാവ് യു കെ ഭാസി അന്തരിച്ചു. 75 വയസ്സായിരുന്നു.  20 വർഷം മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്നു.  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നുരാവിലെയായിരുന്നു അന്ത്യം.

കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ്, പാലക്കാട് ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി, മലപ്പുറം ജില്ലാ പ്രസിഡന്റ്, ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു.

താനൂർ അർബൻ ബാങ്കിന്റെ സ്ഥാപകരിൽ ഒരാളും താനൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവുമാണ്. മകൻ ഡോ. യു കെ അഭിലാഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ശശിപ്രഭയാണ് ഭാസിയുടെ ഭാര്യ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com