മൂന്നു മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്

കൊല്‍ക്കത്തയില്‍ പുതുതായി 29 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 213 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്
മൂന്നു മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്

കൊല്‍ക്കത്ത : പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ മൂന്ന് മലയാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചാര്‍ നൗക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ 13 ജീവനക്കാര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഈ മൂന്നു മലയാളികളും ഉള്‍പ്പെടുന്നു.

പശ്ചിമബംഗാളില്‍ കൊറോണ ബാധിച്ച് ഏഴുപേര്‍ മരിച്ചു. ഇതുവരെ 213 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൊല്‍ക്കത്തയില്‍ പുതുതായി 29 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹൗറ, കലിംപോങ്, ഈസ്റ്റ് മേദിനിപൂര്‍ എന്നിവിടങ്ങളില്‍ ഏഴുപേര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 11,000 പിന്നിട്ടു. ഇതുവരെ 11,439 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 38 പേര്‍ മരിച്ചു. 1076 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു. രാജ്യത്തുടനീളം 377 ജീവനാണ് ഇതുവരെ നഷ്ടമായത്. 1,306 പേര്‍ പൂര്‍ണമായും രോഗം ഭേദമായി ആശുപത്രിവിട്ടു. 9,756 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.

രാജ്യത്ത് കൂടുതല്‍ രോഗബാധിതരും മരണവും മഹാരാഷ്ട്രയിലാണ്. 2,684 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 178 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 1,561 പേര്‍ക്ക് രോഗം ബാധിച്ചു. 30 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ മരണം 12 ആയി. രോഗികളുടെ എണ്ണം 1,204 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ രോഗബാധിതരുടെ എണ്ണം 1000 കടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com