അസംഘടിത തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം; വിവരങ്ങള്‍ നല്‍കണം

അസംഘടിത തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം; വിവരങ്ങള്‍ നല്‍കണം
അസംഘടിത തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം; വിവരങ്ങള്‍ നല്‍കണം

തൃശൂര്‍: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ അസംഘടിത തൊഴിലാളികള്‍ക്ക് 1000 രൂപ വിതരണം ചെയ്യുന്നു. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്കാണ് തുക വിതരണം ചെയ്യുന്നത്.

അര്‍ഹരായ അംഗങ്ങള്‍ വെള്ളക്കടലാസ്സില്‍ പേര്, മേല്‍വിലാസം, ജനനതിയ്യതി, വയസ്സ്, അംഗത്വ നമ്പര്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് സി കോഡ്, ബ്രാഞ്ച് എന്നിവ രേഖപ്പെടുത്തിയ അപേക്ഷയോടൊപ്പം പദ്ധതിയുടെ പാസ്സ് ബുക്ക്, അംഗത്വ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കാം.

അപേക്ഷകന്‍ മറ്റ് ക്ഷേമ നിധികളിലൊന്നും അംഗമല്ല എന്നുള്ള സത്യപ്രസ്താവനയും അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷകള്‍ ഏപ്രില്‍ 30 നു മുന്‍പായി unorganisedwssbstr@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്. 04872385900, 9846922223.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com