മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുപേര്‍ക്ക് കൂടി രോഗമുക്തി. കീഴാറ്റൂര്‍ പൂന്താനം കാരിയമാട് സ്വദേശി 85കാരന്, തിരൂര്‍ ആലിന്‍ചുവട് സ്വദേശി 51കാരന്, കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി 48കാരന് എന്നിവരാണ് രോഗമുക്തരായതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ആരോഗ്യാവസ്ഥ പൂര്‍ണമായും തൃപ്തികരമാകുന്ന മുറയ്ക്ക് ഇവരെ വീടുകളിലേക്ക് മടക്കി അയക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഇതുവരെ സംസ്ഥാനത്ത് 387 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. 167 പേര് ഇപ്പോള്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 97,464 പേരാണ്. 96, 942 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. 522 പേര് ആശുപത്രിയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ