ലോക്ക്‌ഡൗണ്‍ ഇളവുകള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ യോഗം; കാര്‍ഷിക, തോട്ടം മേഖലകള്‍ക്ക്‌ ഇളവ്‌ പ്രഖ്യാപിച്ചേക്കും

ലോക്ക്‌ഡൗണില്‍ സംസ്ഥാനത്ത്‌ നടപ്പിലാക്കേണ്ട ഇളവുകള്‍ സംബന്ധിച്ച്‌ ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും
ലോക്ക്‌ഡൗണ്‍ ഇളവുകള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ യോഗം; കാര്‍ഷിക, തോട്ടം മേഖലകള്‍ക്ക്‌ ഇളവ്‌ പ്രഖ്യാപിച്ചേക്കും


തിരുവനന്തപുരം: ലോക്ക്‌ഡൗണില്‍ സംസ്ഥാനത്ത്‌ നടപ്പിലാക്കേണ്ട ഇളവുകള്‍ സംബന്ധിച്ച്‌ ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കോവിഡ്‌ 19ലെ പൊതു സ്ഥിതിയും യോഗം വിലയിരുത്തും.

സംസ്ഥാനത്ത്‌ രോഗവ്യാപനത്തിന്റെ തോത്‌ വലിയ അളവില്‍ കുറഞ്ഞെങ്കിലും വലിയ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. കാര്‍ഷിക മേഖലക്കും, തോട്ടം മേഖലയ്‌ക്കും, പരമ്പരാഗത തൊഴിലിടങ്ങള്‍ക്കും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. കര്‍ഷകരുടെ ഉത്‌പന്നങ്ങള്‍ വിറ്റഴിക്കുന്നതിന്‌ വേണ്ട ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്‌ വേണ്ട നടപടികള്‍ തീരുമാനിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമുള്ളതിനാല്‍ മദ്യശാലകള്‍ തുറക്കുന്നതില്‍ മന്ത്രിസഭാ യോഗം ഇന്ന്‌ തീരുമാനമെടുക്കില്ല. സംസ്ഥാനങ്ങള്‍ സ്വന്തം നിലക്ക്‌ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ പാടില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങളിലുണ്ട്‌. ലോക്ക്‌ഡൗണ്‍ നീട്ടിയ കേന്ദ്ര സര്‍ക്കാര്‍ ഇതുമൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയെടുത്തില്ലെന്ന്‌ മുഖ്യമന്ത്രിയും ധനമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com