വീട്ടില്‍ ചാരായം വാറ്റി വാഹനത്തില്‍ കടത്തി; തിരക്കഥാകൃത്ത് അറസ്റ്റില്‍

വീട്ടില്‍ വാറ്റിയ ചാരയം കടത്തവെ തിരക്കഥാകൃത്ത് അറസ്റ്റില്‍. കവിയും തിരക്കഥാകൃത്തുമായ ആര്യനാട് കൊക്കോട്ടേല തൊണ്ടംകുളം ശ്രീവത്സം വീട്ടില്‍ ഷിബുവാണ് അറസ്റ്റിലായത്
വീട്ടില്‍ ചാരായം വാറ്റി വാഹനത്തില്‍ കടത്തി; തിരക്കഥാകൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം: വീട്ടില്‍ വാറ്റിയ ചാരയം കടത്തവെ തിരക്കഥാകൃത്ത് അറസ്റ്റില്‍. കവിയും തിരക്കഥാകൃത്തുമായ ആര്യനാട് കൊക്കോട്ടേല തൊണ്ടംകുളം ശ്രീവത്സം വീട്ടില്‍ ഷിബുവാണ് അറസ്റ്റിലായത്. വെള്ള ഷിബു എന്ന് അറിയപ്പെടുന്ന ഇയാള്‍ മുന്‍പ് നിരവധി അബ്കാരി കേസുകളില്‍ പ്രതിയായിരുന്നു എന്ന എക്‌സൈസ് അറിയിച്ചു. 

എക്‌സൈസ് എന്‍ഫോഴ്‌മെന്റ്റ് ആന്റ്റ് ആന്റീ നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അനികുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. 

ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഷിബുവിന്റെ വീട്ടില്‍ നിന്നും വാറ്റുവാന്‍ സൂക്ഷിച്ചിരുന്ന 120 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com