സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്

കണ്ണൂര്‍ 4, കോഴിക്കോട് 2, കാസര്‍കോട് 1എന്നിങ്ങനെയാണ് കണക്കുകള്‍
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 4, കോഴിക്കോട് 2, കാസര്‍കോട് എന്നിങ്ങനെയാണ് കണക്കുകള്‍. അഞ്ച് പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. രണ്ടുപേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്. ഇന്ന് 27 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതായി മുഖ്യമ്ന്ത്രി പറഞ്ഞു.

പരിശോധനഫലം നെഗറ്റീവായതില്‍ 24 പേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. എറണാകുളം,മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലെ ഓരോരുത്തരും രോഗമുക്തി നേടിയതായി മുഖ്യമന്ത്രി അറിയിച്ചു. 394 പേര്‍ക്കാണ് ഇതുവരെ രോഗബാധയുണ്ടായത്. നിലവില്‍ 147 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിസയിലാണ്. 88,855 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നു. ഇതില്‍ 88,332 പേര്‍ വീടുകളിലാണ്. ആശുപത്രികളില്‍ 532 പേരാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ 17400 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 16459 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ ഏതാണ്ട് മൂന്നിരട്ടി പേര്‍ രോഗമുക്തി നേടി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം തന്നെയാണിത്. ബ്രിട്ടിഷ് എയര്‍വെയ്‌സിന്റെ പ്രത്യേക വിമാനം ഇന്നലെ കൊച്ചിയില്‍നിന്നും തിരുവനന്തപുരത്ത് നിന്നും 268 യാത്രക്കാരുമായി ബ്രിട്ടനിലേക്കു പോയി. കോവിഡ് രോഗം ഭേദപ്പെട്ട 7 വിദേശപൗരന്മാരും ഇതിലുണ്ട്.

സംസ്ഥാനം കോവിഡ് പ്രതിരോധത്തില്‍ ഉണ്ടാക്കിയ നേട്ടത്തിന്റെ സൂചനയാണിത്. കേരളത്തിന് പ്രത്യേകം നന്ദി അറിയിച്ചാണ് അവര്‍ പോയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലിരിക്കെ രോഗം ബാധിച്ച 2പേര്‍ ഇന്നു രോഗമുക്തരായി. ഇവിടെ കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ മേയ് 3 വരെ നീട്ടിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ആകെ സംസ്ഥാനം അംഗീകരിച്ചു നടപ്പാക്കുകയാണ്. ഹോട്‌സ്‌പോട്ട് അല്ലാത്ത ജില്ലകളില്‍ ഏപ്രില്‍ 20 മുതല്‍ കേന്ദ്രം ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്താകെ ബാധകമായ നിയന്ത്രങ്ങള്‍, ഉദാഹരണത്തിന് വിമാന യാത്ര, ട്രെയിന്‍, മെട്രോ, മറ്റു പൊതുഗതാഗത മാര്‍ഗങ്ങള്‍ എന്നിവ പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനം വിട്ടുള്ള യാത്രയും ജില്ല വിട്ടുള്ള യാത്രയും നിയന്ത്രണങ്ങളുണ്ട്. അതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയിരിക്കുകയാണ്. എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനത്ത് തുടരുകയും നടപ്പാക്കുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com