ലോക്ക്ഡൗണ്‍ മാര്‍ഗരേഖ പുറത്തിറക്കി; റെഡ് സോണില്‍ നാല് ജില്ലകള്‍; മെയ് 3 വരെ പൂര്‍ണ നിയന്ത്രണം

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാര്‍ഗരേഖ പുറത്തിറങ്ങി
ലോക്ക്ഡൗണ്‍ മാര്‍ഗരേഖ പുറത്തിറക്കി; റെഡ് സോണില്‍ നാല് ജില്ലകള്‍; മെയ് 3 വരെ പൂര്‍ണ നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം: ​കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​​​​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ​സം​സ്ഥാ​ന​ത്തെ നാ​ല്​ മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് സർക്കാർ ഉത്തരവിറക്കി. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണിൽ ഉൾപ്പെടുന്നത്. ഇവിടെ കടുത്ത നിയന്ത്രണങ്ങൾ തുടരും. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ൾ ഉൾപ്പെടുന്ന ഓറഞ്ച് എ സോണിൽ ഈ മാസം 24ന് ശേഷം ഭാഗിക ഇളവ് അനുവദിക്കും. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട്​ ജി​ല്ല​ക​ൾ ഉൾപ്പെടുന്ന ഓറഞ്ച് ബി സോണിൽ തിങ്കളാഴ്ചക്ക് ശേഷം ഭാഗിക ഇളവ് അനുവദിക്കും. ഗ്രീൻ സോണിൽ ഉൾപ്പെട്ട കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളിൽ തിങ്കളാഴ്ചക്ക് ശേഷം കാര്യമായ ഇളവ് അനുവദിക്കും.

റെഡ് സോൺ

കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ൾ. ക​ടു​ത്ത നി​യ​ന്ത്ര​ണം തു​ട​രും. മേ​യ്​ മൂ​ന്നു​വ​രെ ലോ​ക്​​​ഡൗ​ൺ ശ​ക്ത​മാ​യി തു​ട​രും. തീ​വ്ര രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന വി​ല്ലേ​ജു​ക​ൾ പൂ​ർ​ണ​മാ​യി അ​ട​ക്കും. ഇ​വി​ടേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും പു​റ​ത്തു​പോ​കാ​നും പോ​യ​ൻ​റ്​ നി​ശ്ച​യി​ക്കും. മ​റ്റു​ള്ള വ​ഴി​ക​ൾ അ​ട​യ്​​ക്കും. ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ കൊ​ണ്ടു​പോ​കു​ന്ന​തും ഈ വ​ഴി​ക​ളി​ലൂ​ടെ​യാ​കും.

ഓറഞ്ച് എ സോൺ

കൊ​ല്ലം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ൾ. 24ന്​ ​ശേ​ഷം ഭാ​ഗി​ക ഇ​ള​വ്. ഹോ​ട്ട്​ സ്​​പോ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യി അ​ട​യ്​​ക്കും. 24ന്​ ​സ്​​ഥി​തി​ഗ​തി വി​ല​യി​രു​ത്തി സാ​ഹ​ച​ര്യം അ​നു​കൂ​ല​മെ​ങ്കി​ൽ കൂ​ടു​ത​ൽ ഇ​ള​വ്.


ഓറഞ്ച് ബി സോ​ൺ

തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട്​ ജി​ല്ല​ക​ൾ. 20 മു​ത​ൽ ഇ​ള​വ്. ഭാ​ഗി​ക​മാ​യി സാ​ധാ​ര​ണ ജീ​വി​തം അ​നു​വ​ദി​ക്കും. ക​ട​ക​ളും റ​സ്​​റ്റാ​റ​ൻ​റു​ക​ളും വൈ​കു​ന്നേ​രം ഏ​ഴു​വ​രെ തു​റ​ക്കാം. റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ൽ ഭ​ക്ഷ​ണം ഇ​രു​ന്ന്​ ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. മ​റ്റെ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും ബാ​ധ​കം.

ഗ്രീൻ സോൺ​

കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ൾ. നി​ല​വി​ൽ ഇ​വി​ടെ കേ​സു​ക​ളി​ല്ല. സു​ര​ക്ഷ​യോ​ടെ 20 മു​ത​ൽ സാ​ധാ​ര​ണ ജീ​വി​തം അ​നു​വ​ദി​ക്കും. പൊ​തു​നി​യ​ന്ത്ര​ണം മാ​ത്രം. ഇ​ടു​ക്കി​യി​ലെ ത​മി​ഴ്​​നാ​ട്​ അ​തി​ർ​ത്തി ഉ​ള്ള​തി​നാ​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത. സം​സ്​​ഥാ​ന-​ജി​ല്ല അ​തി​ർ​ത്തി അ​ട​യ്​​ക്കും. ജി​ല്ല വി​ട്ടു​ള്ള യാ​ത്ര​യും കൂ​ട്ടം​കൂ​ട​ലും അ​നു​വ​ദി​ക്കി​ല്ല. മ​റ്റെ​ല്ലാ നി​യ​ന്ത്ര​ണ​ങ്ങ​ളും ബാ​ധ​കം.

വാഹനങ്ങൾക്ക്​ ഓടാൻ അനുമതി; ഇടവിട്ട ദിവസങ്ങളിൽ നമ്പറടിസ്​ഥാനത്തിൽ

ഓറഞ്ച് എ സോണിൽ 24ന് ശേഷവും ഓറഞ്ച് ബി സോണിൽ 20ന് ശേഷവും സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കാൻ അനുമതി. നമ്പറടിസ്ഥാനത്തിലാണ് വാഹനങ്ങൾ അനുവദിക്കുക. ഒറ്റയക്ക നമ്പറുള്ള വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അനുവദിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ടയക്ക നമ്പറുകളും അനുവദിക്കും. നാലുചക്ര വാഹനങ്ങളിൽ ഡ്രൈവർ അടക്കം മൂന്ന് പേരെ മാത്രമേ അനുവദിക്കൂ. ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രമേ സഞ്ചരിക്കാവൂ. അതേസമയം, റെഡ് സോണിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com