ലോക്ക്ഡൗൺ ലംഘിച്ച് ബക്കറ്റ് ചിക്കൻ പാചകം; യുവാക്കളെ പൊലീസ് പൊക്കി

ലോക്ക്ഡൗൺ ലംഘിച്ച് ബക്കറ്റ് ചിക്കൻ പാചകം; യുവാക്കളെ പൊലീസ് പൊക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പരപ്പനങ്ങാടി: ലോക്ക്ഡൗണിനിടെ സംഘം ചേർന്ന് ബക്കറ്റ് ചിക്കന്‍ പാചകം ചെയ്ത അഞ്ച് യുവാക്കളെ പരപ്പനങ്ങാടി പൊലീസ് പിടികൂടി. ആറ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. പൊലീസിനെ കണ്ടതും യുവാക്കളിൽ ഒരാൾ ഓടിപ്പോയി. അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. വ്യാഴാഴ്ച രാത്രി നടത്തിയ തിരച്ചിലിലാണ് യുവാക്കൾ കൂട്ടംകൂടി ബക്കറ്റ് ചിക്കൻ തയ്യാറാക്കുന്നത് കണ്ടത്. 

തുടര്‍ച്ചയായി ലോക്ക്ഡൗണ്‍ ലംഘനം നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് പരപ്പനങ്ങാടി ഉള്ളണം കൊടക്കാട് ആനങ്ങാടി എന്നിവിടങ്ങളില്‍ പരപ്പനങ്ങാടി പൊലീസ് ഡ്രോണ്‍ നിരീക്ഷണം നടത്തിയിരുന്നു. പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ഡ്രോണ്‍ ക്യാമറ വഴി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആകാശ നിരീക്ഷണത്തിൽ വാറ്റ് നടത്തിയതിന്റെയും മറ്റ് പാചകങ്ങൾ നടത്തിയതിന്റെയും ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച മേഖലയിൽ രാത്രി പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ബക്കറ്റ് ചിക്കൻ തയ്യാറാക്കുന്ന ആറംഗ സംഘത്തെ കണ്ടതെന്ന് സിഐ പറഞ്ഞു. 

പൊലീസിനെ കണ്ട് പലരും ഓടി രക്ഷപ്പെട്ടു. അഞ്ച് പേരെയാണ് പിടികൂടാനായത്. ഇവര്‍ക്കെതിരേ ലോക്ക്ഡൗണ്‍ ലംഘനത്തിന് കേസെടുത്തതായും പിന്നീട് യുവാക്കളെ ജാമ്യത്തില്‍ വിട്ടുവെന്നും സിഐ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com