ആശുപത്രിയിൽ പോകുന്ന വഴി ഓട്ടോറിക്ഷയിൽ പ്രസവം; യുവതിക്കും കുഞ്ഞിനും രക്ഷകരായി ആംബുലൻസ് ജീവനക്കാർ

സ്ഥലത്തെത്തിയ 108 ആംബുലൻസിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷയായത്
ആശുപത്രിയിൽ പോകുന്ന വഴി ഓട്ടോറിക്ഷയിൽ പ്രസവം; യുവതിക്കും കുഞ്ഞിനും രക്ഷകരായി ആംബുലൻസ് ജീവനക്കാർ

തിരുവനന്തപുരം; ആശുപത്രിയിൽ പോകുന്ന വഴിയിൽ പോകുന്നതിനിടെ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. തിരുവനന്തപുരം പോത്തൻകോടാണ് സംഭവമുണ്ടായത്. തുടർന്ന് സ്ഥലത്തെത്തിയ 108 ആംബുലൻസിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് അമ്മയ്ക്കും കുഞ്ഞിനും രക്ഷയായത്. മംഗലപുരം കാരമൂട് സുധീർ മൻസിലിൽ ഷജിലയാണ് ഓട്ടോയിൽവെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയത്. 

ശനിയാഴ്ച പുലർച്ചെ 5.50ഓടെയായിരുന്നു പ്രസവം. കഠിനമായ വേദനയെ തുടർന്നാണു ഷജിലയെ ഭർത്താവ് സുധീർ ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചത്. ഇതിനിടെ 108 ലേക്കും വിളിച്ചിരുന്നു. ഈ സമയത്ത് കഴക്കുട്ടത്തായിരുന്നു മംഗലപുരത്തെ ആംബുലൻസ്. വിവരം ലഭിച്ചതിനെ തുടർന്ന് പൈലറ്റ് രഞ്ജിത് പള്ളിപ്പുറം കുറക്കോട് ഇവർ നിൽക്കുന്നിടത്ത് എത്തിച്ചു.

എന്നാൽ അപ്പോഴേക്കും ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് തന്നെ കുഞ്ഞ് ഏതാണ്ട് പുറത്തുവന്നിരുന്നു. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ശരത്ത് കുഞ്ഞിനെ പുറത്തെടുത്ത് അമ്മയുടെ കയ്യിൽ ഏൽപ്പിച്ച ശേഷം 108 ലേക്ക് മാറ്റി. തുടർന്ന് വേണ്ട പരിചരണവും നൽകി. അമ്മയും കുഞ്ഞും ഇപ്പോൾ കഴക്കുട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com