ഒരു സീറ്റില്‍ ഒരാളെ ഇരുത്തി സര്‍വീസ് നടത്താനാകില്ലെന്ന് ബസ് ഉടമകള്‍; യോജിച്ച് മന്ത്രി 

സംസ്ഥാനത്ത് നിയന്ത്രണവിധേയമായി ബസ് സര്‍വീസ് നടത്താനാകില്ലെന്ന് സ്വകാര്യബസ് ഉടമകള്‍
ഒരു സീറ്റില്‍ ഒരാളെ ഇരുത്തി സര്‍വീസ് നടത്താനാകില്ലെന്ന് ബസ് ഉടമകള്‍; യോജിച്ച് മന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണവിധേയമായി ബസ് സര്‍വീസ് നടത്താനാകില്ലെന്ന് സ്വകാര്യബസ് ഉടമകള്‍. ഒരു സീറ്റില്‍ ഒരാളെ ഇരുത്തി സര്‍വീസ് മുന്നോട്ടുകൊണ്ടുപോകാനാകില്ല.  സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും  കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗസൈസേഷന്‍ ആവശ്യപ്പെട്ടു.

നിയന്ത്രണ വിധേയമായി ബസോടിക്കാന്‍ കഴിയില്ലെന്ന് ഗതാഗത മന്ത്രി  എ കെ ശശീന്ദ്രനും സമ്മതിച്ചു. തീരുമാനം പുനപരിശോധിക്കാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ജനജീവിതം സാധാരണ നിലയിലായ ശേഷം സര്‍വീസ് ആരംഭിക്കാമെന്നാണ് തന്റെ അഭിപ്രായമെന്നും എ.കെ.ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമായി വരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങളോടെ ബസ് സര്‍വീസ് പുനരാരംഭിക്കുന്നതിനെ കുറിച്ചുളള ആലോചനകള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചത്. ജില്ലകള്‍ക്ക് അകത്ത് ബസ് സര്‍വീസ് പുനരാരംഭിക്കുന്നതിനുളള സാധ്യതകളാണ് പരിശോധിക്കുന്നത്. ഒരു സീറ്റില്‍ ഒരാളെ മാത്രം ഇരുത്തിയും ആരെയും നിര്‍ത്തി കൊണ്ടുപോകാതെയും സര്‍വീസ് വീണ്ടും ആരംഭിക്കുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com