കാസര്‍കോട് സാമൂഹിക വ്യാപനം നടന്നോ?; പരിശോധന നാളെ മുതല്‍

കാസര്‍കോട് ജില്ലയില്‍ കോവിഡ് ഏറ്റവും കൂടുതല്‍ പടര്‍ന്ന പഞ്ചായത്തുകളില്‍ സാമൂഹിക വ്യാപന പരിശോധനക്ക് നാളെ തുടക്കമാകും
കാസര്‍കോട് സാമൂഹിക വ്യാപനം നടന്നോ?; പരിശോധന നാളെ മുതല്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കോവിഡ് ഏറ്റവും കൂടുതല്‍ പടര്‍ന്ന പഞ്ചായത്തുകളില്‍ സാമൂഹിക വ്യാപന പരിശോധനക്ക് നാളെ തുടക്കമാകും. ഉദുമ പഞ്ചായത്തിലാണ് ആദ്യഘട്ടത്തില്‍ പരിശോധന നടത്തുക. സാമ്പിള്‍ ശേഖരണ കേന്ദ്രങ്ങള്‍ ഒരുക്കുന്നത് അടക്കമുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.

കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരുടേയും നിലവില്‍ ക്വറന്റൈനില്‍ കഴിയുന്നവരുടേയും സാമ്പിളുകളാണ് ശേഖരിക്കുക. ആദ്യഘട്ടത്തില്‍ പരിശോധന ആരംഭിക്കുന്ന ഉദുമ പഞ്ചായത്തില്‍ മാത്രം 440 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. പരിശോധനക്കാവശ്യമായി കിറ്റുകളും മറ്റു സാമഗ്രികളും എത്തിക്കഴിഞ്ഞു.

കോവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത പള്ളിക്കര, ചെമ്മനാട്, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍, പഞ്ചായത്തുകളിലും കാസര്‍കോട് കാഞ്ഞങ്ങാട് നഗരസഭകളിലും ഉടന്‍ പരിശോധന ആരംഭിക്കും. നേരത്തെ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തുന്നതിനായി ആരോഗ്യ വകുപ്പ് സാമൂഹിക സര്‍വ്വേ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരിശോധന. നിലവില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ബദിയെടുക്ക കോവിഡ്് ആശുപത്രിയിലും പെരിയ സിഎച്‌സിയിലുമാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കിയാണ് ഇനി സാമ്പിള്‍ ശേഖരണം നടത്തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com