പരസ്പരം മാസ്‌ക് അണിയിച്ചു, കൈകളില്‍ സാനിറ്റൈസര്‍ പുരട്ടി; ഇത് ഒന്നല്ല, രണ്ടു ലോക്ക് ഡൗണ്‍ കല്യാണങ്ങളുടെ കഥ

പരസ്പരം മാസ്‌ക് അണിയിച്ചു, കൈകളില്‍ സാനിറ്റൈസര്‍ പുരട്ടി; ഇത് ഒന്നല്ല, രണ്ടു ലോക്ക് ഡൗണ്‍ കല്യാണങ്ങളുടെ കഥ
പരസ്പരം മാസ്‌ക് അണിയിച്ചു, കൈകളില്‍ സാനിറ്റൈസര്‍ പുരട്ടി; ഇത് ഒന്നല്ല, രണ്ടു ലോക്ക് ഡൗണ്‍ കല്യാണങ്ങളുടെ കഥ

കോഴിക്കോട്: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ലളിതമായി വിവാഹം നടത്തിയ മാതൃകയാവുകയാണ് ബേപ്പൂര്‍ അമ്പലവളപ്പില്‍ രവീന്ദ്രന്‍ ജയലത ദമ്പതികളുടെ മക്കളായ രാഹുലും വിഷ്ണുവും. നിശ്ചയിച്ച ദിവസം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇരുവരുടെയും വിവാഹം നടത്തിയത്.

ലോക്ഡൗണ്‍ വരുന്നതിനു മുന്‍പ് തന്നെ ബന്ധുക്കളെയും നാട്ടുകാരെയും മുഴുവന്‍ കല്യാണത്തിന് ക്ഷണിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ശക്തമായതോടെ പത്രങ്ങളിലും സോഷ്യല്‍ മീഡിയ വഴിയും കല്യാണം മാറ്റിവെച്ചു എന്ന് പരസ്യം നല്‍കി.

എന്നാല്‍ വിവാഹം മാറ്റിവക്കാന്‍ ഇരു വീട്ടുകാരെയും പോലെ വിഷ്ണുവിനും രാഹുലിനും താല്‍പര്യമുണ്ടായിരുന്നില്ല.  മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വിവാഹം നടന്നു. വ്യാഴാഴ്ച  രാവിലെ 9.20 ന് രാഹലിന്റെയും വെള്ളിയാഴ്ച രാവിലെ 8.20 ന് വിഷ്ണുവിന്റെയും വിവാഹം നടന്നത് സര്‍ക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും നിയന്ത്രണങ്ങളെല്ലാം പാലിച്ച്.

ലളിതമായി നടന്ന ചടങ്ങിന് ശേഷം രാഹുലിന്റെ കൈ പിടിച്ച് ആതിരയും വിഷ്ണുവിനൊപ്പം അശ്വതിയും വിവാഹ ജീവിതം ആരംഭിച്ചു. കല്യാണത്തിന് വരനൊപ്പം അച്ഛനും അമ്മയും മാത്രമാണ് വധുവിന്റെ വീട്ടിലേക്ക് പോയത്. വധൂഗൃഹത്തിലും വിരലിലെണ്ണാവുന്നവര്‍ മാത്രം. കല്യാണ ചടങ്ങിനു മുന്‍പ് പരസ്പരം മാസ്‌ക് അണിയിച്ചും സാനിറ്റൈസര്‍ കൊണ്ട് കൈകള്‍ ശുചീകരിച്ചും വരനും വധുവും വീണ്ടും മാതൃകയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ശാരീരിക അകലം പാലിച്ച് വീട്ടുപടിക്കലും വഴിവക്കിലും മാറി നിന്ന് വധൂ വരന്മാരെ ആശീര്‍വദിച്ചു.  

കല്യാണം മുടങ്ങരുത് എന്ന് ഏറ്റവും ആഗ്രഹം അമ്മ ജയലതക്കായിരുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രാഹുലും വിഷണുവും. ഇന്‍ഡസ് മോട്ടോര്‍സില്‍ മെക്കാനിക് ആണ് രാഹുല്‍. അരക്കിണര്‍ സ്വദേശിനിയായ ഭാര്യ ആതിര അവസാന വര്‍ഷ പി.ജി വിദ്യാര്‍ത്ഥിനിയാണ്. ബാഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിംഗ് കമ്പനിയിലെ ഏരിയ സേല്‍സ് മാനേജരായ വിഷ്ണുവിന്റെ ഭാര്യ അശ്വതി ഒളവണ്ണ സ്വദേശിനിയാണ്. ഒരു ജ്വല്ലറിയില്‍ കെമിസ്റ്റായി ജോലി ചെയ്യുകയാണ് ആതിര.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com