പാത്രത്തില്‍ തല കുടുങ്ങി; 'ലോക്ക് ഡൗണിലായ' പൂച്ചയേയും  രക്ഷപെടുത്തി അഗ്‌നിശമനസേന (വിഡിയോ)

പാത്രത്തില്‍ തല കുടുങ്ങി; 'ലോക്ക് ഡൗണിലായ' പൂച്ചയേയും  രക്ഷപെടുത്തി അഗ്‌നിശമനസേന (വിഡിയോ)
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: കോവിഡ് കാലത്ത് മനുഷ്യനെ മാത്രമല്ല മൃഗങ്ങളെയും കരുതുകയാണു അഗ്‌നിശമന സേന.  ലോക്ക് ഡൗണില്‍ ചെന്നീര്‍ക്കരയില്‍ പാത്രം തലയില്‍ കുടുങ്ങി വിഷമിച്ച പൂച്ചയ്ക്കും രക്ഷകരായി അഗ്‌നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥര്‍.  

ചെന്നീര്‍ക്കര പാഞ്ചജന്യം വീട്ടില്‍ വീണാ ചന്ദുവിന്റെ വളര്‍ത്തുപൂച്ചയാണ് സ്റ്റീല്‍ പാത്രത്തില്‍ തല കുടുങ്ങി രക്ഷപെടാനാകാതെ ആയത്. വീട്ടുകാര്‍ ശ്രമിച്ചെങ്കിലും പൂച്ചയെ രക്ഷിക്കാനാകാതെ വന്നപ്പോള്‍ അഗ്‌നിശമനസേനയുടെ സഹായം തേടുകയായിരുന്നു.

ജില്ലാ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പി.അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ പി.മാത്യു, രഞ്ജി രവി, സജി കുമാര്‍ എന്നിവര്‍ കട്ടര്‍ ഉപയോഗിച്ച് പാത്രം മുറിച്ച് പൂച്ചയെ രക്ഷപെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com