മെയ് 3 വരെ സംസ്ഥാനത്ത് ബസ് സർവീസ് ഇല്ല; മാർ​ഗനിർദേശം തിരുത്തും

20 നും 24 നും ശേഷം റെഡ് സോൺ ഒഴികെയുള്ള മേഖലയിൽ ബസ് സർവീസ് നടത്താൻ അനുമതി നൽകിയിരുന്നു
മെയ് 3 വരെ സംസ്ഥാനത്ത് ബസ് സർവീസ് ഇല്ല; മാർ​ഗനിർദേശം തിരുത്തും


തിരുവനന്തപുരം; രണ്ടാം ലോക്ക്ഡൗൺ അവസാനിക്കുന്ന മെയ് 3 വരെ സംസ്ഥാനത്ത് ബസ് സർവീസ് ഉണ്ടാവില്ല. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവു നൽകുന്ന 20 നും 24 നും ശേഷം റെഡ് സോൺ ഒഴികെയുള്ള മേഖലയിൽ ബസ് സർവീസ് നടത്താൻ അനുമതി നൽകിയിരുന്നു. എന്നാൽ ഈ മാർ​ഗ നിർദേശമാണ് സംസ്ഥാന തിരുത്തുന്നത്. 

സംസ്ഥാനത്തെ നാലു സോണുകളായി തിരിച്ചാണ് നിയന്ത്രങ്ങളിൽ ഇളവ് കൊണ്ടുവരുന്നത്. റെഡ് സോണിൽപ്പെടുന്ന കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കർശന നിയന്ത്രണങ്ങള്‍ തുടരും. എന്നാൽ ഭാ​ഗീകമായ ഇളവുകൾ നൽകിയിരിക്കുന്ന ചില ജില്ലകളിൽ വാഹനങ്ങള്‍ പുറത്തിറക്കാൻ അനുമതിയുണ്ട്. എന്നാൽ ജില്ലവിട്ട് പോകുന്നതിന് നിയന്ത്രണങ്ങൾ നിലനിൽക്കുമെന്ന് ലോക്ചനാഥ് ബെഹ്റ വ്യക്തമാക്കി. 

മെഡിക്കൽ സേവനങ്ങൾ, ചികിത്സ, ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിന് തുടങ്ങി അടിയന്തര കാര്യങ്ങൾക്കല്ലാതെ അന്തർ സംസ്ഥാന യാത്രയും ജില്ലയ്ക്കു പുറത്തേക്കുള്ള യാത്രയും അനുവദിക്കില്ല. ഈ സാഹചര്യങ്ങളിൽ സത്യവാങ്മൂലം കയ്യിൽ കരുതണം. ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണം. അനാവശ്യമായി യാത്ര ചെയ്താൽ കേസെടുക്കും. തിങ്കളാഴ്ച മുതൽ ഇളവ് വരുന്ന ഗ്രീൻ, ഓറഞ്ച് ബി സോണുകളിൽപ്പെട്ട ജില്ലകളിൽ ചില ഇളവുകള്‍ ഉണ്ടാകും. ഈ ജില്ലകളിൽ തുറക്കുന്ന ഓഫീസുകളിലേക്ക് അവശ്യ സർവ്വീസുകാർക്ക് വാഹനം നിരത്തിലിറക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com