അതിഥി തൊഴിലാളികൾക്കായി നോൺ സ്റ്റോപ്പ് ട്രെയിൻ : കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി

അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിൻ അനുവദിക്കണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു
അതിഥി തൊഴിലാളികൾക്കായി നോൺ സ്റ്റോപ്പ് ട്രെയിൻ : കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്ക് സ്വദേശത്തേക്ക് മടങ്ങിപ്പോകാൻ പ്രത്യേക ട്രെയിൻ എന്ന സംസ്ഥാനത്തിന്റെ ആവശ്യം പരി​ഗണിക്കാത്ത കേന്ദ്രസർക്കാർ നടപടിയെയയാണ് മുഖ്യമന്ത്രി വിമർശിച്ചത്. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്.

അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിൻ അനുവദിക്കണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി താൻ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു. എന്നാൽ ഈ വിഷയത്തിൽ ഒരു മറുപടി പോലും കേന്ദ്രസർക്കാർ ഇതുവരെ നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം കത്തയച്ചിട്ട് പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. നാട്ടിൽ പോകാൻ കഴിയാത്തതിൽ അതിഥി തൊഴിലാളികൾ നിരാശയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ കോട്ടയത്ത് സ്വദേശത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് അതിഥി തൊഴിലാളികൾ റോഡ് ഉപരോധിച്ചത് ഏറെ ചർച്ചയായിരുന്നു. മുംബൈ ബാന്ദ്രയിലും അതിഥി തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com