കോവിഡ് 19; കാസര്‍കോട് ജില്ലയില്‍ ഇന്ന് എട്ടുപേര്‍ രോഗമുക്തരായി; ചികിത്സയിലുള്ളത് 45 പേര്‍ മാത്രം

123പേര്‍ ജില്ലയില്‍  രോഗവിമുക്തരായി
കോവിഡ് 19; കാസര്‍കോട് ജില്ലയില്‍ ഇന്ന് എട്ടുപേര്‍ രോഗമുക്തരായി; ചികിത്സയിലുള്ളത് 45 പേര്‍ മാത്രം

കാസര്‍കോട്: ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ല എന്ന ഖ്യാതി കാസര്‍കോടിന് സ്വന്തം.കാസര്‍കോട് ജില്ലയില്‍  കോവിഡ് 19 ഭേദമായി ഇന്ന് എട്ടുപേര്‍ ആശുപത്രി വിടും. ജില്ലയില്‍ ഇനി 45 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 123പേര്‍ ജില്ലയില്‍  രോഗവിമുക്തരായി.

ആകെയുള്ള രോഗികളില്‍ 68.45 ശതമാനമാനമാണിത്. കഴിഞ്ഞദിവസം ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.  രണ്ട് പേര്‍ ആശുപത്രി വിട്ടു. രണ്ട് പേരും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നാണ് ഡിസ്ചാര്‍ജ് ആയത്.  ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 53 ആയി കുറഞ്ഞു. 49 പേര്‍ ജില്ലയിലും നാല് പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയിലുള്ളത്.
   
വീടുകളില്‍ 5740 പേരും ആശുപത്രികളില്‍ 117 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ശനിയാഴ്ച 10 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. സമൂഹ സര്‍വേ പ്രകാരം 3405 വീടുകള്‍  ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. 34 പേരുടെ സാമ്പിള്‍ ശേഖരിച്ചു. 13 പേര്‍ രോഗികളുമായി സമ്പര്‍ക്കമുള്ളവരും 22 പേര്‍  മറ്റുള്ളവരുമാണ്. 2044 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com