ജനന-മരണ രജിസ്‌ട്രേഷനുകളുടെ കാലാവധി നീട്ടി; ലോക്ക്ഡൗണ്‍ കാലത്ത് റിപ്പോര്‍ട്ട് ചെയ്തതായി കണക്കാക്കും

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജനന-മരണ രജിസ്‌ട്രേഷനുകളുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവ്
ജനന-മരണ രജിസ്‌ട്രേഷനുകളുടെ കാലാവധി നീട്ടി; ലോക്ക്ഡൗണ്‍ കാലത്ത് റിപ്പോര്‍ട്ട് ചെയ്തതായി കണക്കാക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജനന-മരണ രജിസ്‌ട്രേഷനുകളുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവ്.  ലോക്ക്ഡൗണ്‍ കാലയളവില്‍ ഉണ്ടാകുന്ന ജനനമരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലോ, രജിസേ്ട്രഷന്‍ നടന്നിട്ടില്ലെങ്കിലോ അപ്രകാരമുള്ള അപേക്ഷകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്തതായി കണക്കാക്കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഈ കാലയളവില്‍ ടെലഫോണ്‍, ഇ മെയില്‍ മുഖേനെയും വാക്കാല്‍ നല്‍കുന്നതുമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യഥാസമയം ഇന്‍വാര്‍ഡ് ചെയ്യേണ്ടതും ലോക്ക്ഡൗണ്‍ അവസാനിക്കുന്നതിന്റെ  അടുത്ത ദിവസം റിപ്പോര്‍ട്ട് വാങ്ങി രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. പൊതുജനങ്ങളുടെ അറിവിലേക്കായി ജനന-മരണ രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങളില്‍ വരുത്തിയിട്ടുള്ള മേല്‍ ഇളവുകള്‍ സംബന്ധിച്ച് രജിസ്ട്രാര്‍മാര്‍ വ്യാപകമായ പ്രചാരണം നടത്തണമെന്നും ഇന്‍ഫര്‍മോഷന്‍ കേരള മിഷന്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ സോഫ്റ്റ് വെയറില്‍ വരുത്തേണ്ടതാണെന്നും  ഉത്തരവില്‍
പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com