പൊതുസ്ഥലത്ത് 'ശങ്ക' വേണ്ട, പിടി വീണാൽ 500 രൂപ പിഴ

ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് ഇനി പൊലീസിന് പിഴ ഈടാക്കാമെന്ന് ഭേദ​ഗതിയിൽ വ്യക്തമാക്കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തിയതിന് പിടിയിലായാൽ ഇനി 500 രൂപ പിഴ നൽകേണ്ടി വരും. പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തില്‍ കേരള പൊലീസ് ആക്ട് ചട്ടം ഭേദഗതി വരുത്തി. പൊലീസ് ആക്ട് നിലവില്‍വന്ന ശേഷം നിര്‍വചിക്കാത്ത ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് ഇനി പൊലീസിന് പിഴ ഈടാക്കാമെന്ന് ഭേദ​ഗതിയിൽ വ്യക്തമാക്കുന്നു.

പൊതുസ്ഥലത്ത് ഏതെങ്കിലും പൊതുവായതോ സ്വകാര്യമായതോ ആയ ക്യൂ തെറ്റിച്ചാലും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് 500 രൂപ പിഴയീടാക്കാം. പൊലീസ് സേനാംഗങ്ങളുടെ സേവനം തടയുകയോ അച്ചടക്കലംഘനം നടത്തുകയോ ചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ 5000 രൂപയാണ് പിഴയെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു.

18 വയസ്സിൽ താഴെയുള്ളവർക്ക്‌ ലഹരിപദാർഥങ്ങളോ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ വിൽക്കുകയോ സ്കൂൾ പരിസരത്ത്‌ സൂക്ഷിക്കുകയോ ചെയ്താൽ 5000 രൂപ പിഴ ഈടാക്കും.ഫോൺ, ഇ-മെയിൽ തുടങ്ങിയവ വഴി ഒരാൾക്ക് ശല്യമുണ്ടാക്കിയാൽ 1000 രൂപ  പിഴ ഈടാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com