പ്രധാനമന്ത്രിയുടെ അരി; മഞ്ഞകാര്‍ഡ് 20,21 തിയ്യതികള്‍; പിങ്ക് കാര്‍ഡ് 22-30 വരെ; ക്രമീകരണം ഇങ്ങനെ

തിരക്ക് കുറയ്ക്കുന്നതിനായി കാര്‍ഡ് നമ്പറിന്റെ അവസാന അക്കത്തിനനുസരിച്ചാണ് വിതരണ  ദിവസങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്
പ്രധാനമന്ത്രിയുടെ അരി; മഞ്ഞകാര്‍ഡ് 20,21 തിയ്യതികള്‍; പിങ്ക് കാര്‍ഡ് 22-30 വരെ; ക്രമീകരണം ഇങ്ങനെ


കൊച്ചി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതിയിലെ റേഷന്‍ അരിവിതരണത്തിനുളള ക്രമീകരണങ്ങളായി.  മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക്് 20,21 തീയതികളിലാണ് അരിവിതരണം.  ആ ദിവസങ്ങളില്‍ വാങ്ങാന്‍പറ്റാത്തവര്‍ക്ക് 30 വരെ വാങ്ങാം.  പിങ്ക് കാര്‍ഡുടമകള്‍ക്ക് 22 മുതല്‍ 30 വരെ വിതരണംചെയ്യും.  തിരക്ക് കുറയ്ക്കുന്നതിനായി കാര്‍ഡ് നമ്പറിന്റെ അവസാന അക്കത്തിനനുസരിച്ചാണ് വിതരണ  ദിവസങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.  

കാര്‍ഡ് നമ്പര്‍ ഒന്നില്‍ അവസാനിക്കുന്ന ഉടമകള്‍ക്ക് 22നും തുടര്‍നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക് ക്രമാനുഗത ദിവസങ്ങളിലുമാണ് വിതരണം.  അവസാന നമ്പര്‍ പൂജ്യം, ഒന്‍പത് ആയ കാര്‍ഡുടമകള്‍ക്ക് 30നാണ് വിതരണം.  സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ പലവ്യഞ്ജന കിറ്റുകളും ഇതോടൊപ്പം വിതരണം ചെയ്യും.  

അന്ത്യോദയ അന്നയോജന, മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് മൂന്നുമാസത്തേക്ക് ഒരംഗത്തിന് അഞ്ചുകിലോഗ്രാം വീതം അരി സൗജന്യമായി ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം 20.04.2020 മുതല്‍ റേഷന്‍ വിതരണം ഒ.റ്റി.പി സമ്പ്രദായം മുഖേന ആയിരിക്കും.  റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈലുമായി എത്തി മൊബൈലില്‍ കിട്ടുന്ന ഒ.റ്റി.പി ഹാജരാക്കി വേണം തിങ്കളാഴ്ച മുതല്‍ റേഷന്‍ വാങ്ങാന്‍.  റേഷന്‍ പോര്‍ട്ടബിലിറ്റി സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇത് നടപ്പിലാക്കുന്നത്.   ഒ.റ്റി.പി സമ്പ്രദായം പരാജയപ്പെടുകയാണെങ്കില്‍ മാനുവല്‍ മോഡില്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com