മന്ത്രിസഭയെ മറികടന്ന് കരാറില്‍ ഒപ്പിട്ടു; സ്പ്രിം​ഗ്ളറിൽ സിപിഐയ്ക്ക് അതൃപ്തി

ഐടി സെക്രട്ടറി മാത്രമായി തീരുമാനം എടുത്തതും വദേശ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതും ശരിയായ നടപടിക്രമം അല്ലെന്നാണ് എല്‍ഡിഎഫ് സഖ്യകക്ഷിയുടെ നിലപാട് എന്നാണ് സൂച
മന്ത്രിസഭയെ മറികടന്ന് കരാറില്‍ ഒപ്പിട്ടു; സ്പ്രിം​ഗ്ളറിൽ സിപിഐയ്ക്ക് അതൃപ്തി


തിരുവനന്തപുരം: മന്ത്രിസഭയെ മറികടന്ന് സ്പ്രിം​ഗ്ളര്‍ കരാര്‍ ഒപ്പിട്ടതില്‍ സിപിഐയ്ക്ക് അതൃപ്തി. ഐടി സെക്രട്ടറി മാത്രമായി തീരുമാനം എടുത്തതും വദേശ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതും ശരിയായ നടപടിക്രമം അല്ലെന്നാണ് എല്‍ഡിഎഫ് സഖ്യകക്ഷിയുടെ നിലപാട് എന്നാണ് സൂചന.  

വിദേശ കമ്പനിയുമായി കരാര്‍ ഒപ്പുവെക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. സ്പ്രിം​​ഗ്ളറിന്റെ കാര്യത്തില്‍ അതൊന്നും ഉണ്ടായില്ല. താനാണ് കരാര്‍ തീരുമാനിച്ചതെന്നും ഒപ്പിട്ടതെന്നും ഒരു ഉദ്യാഗസ്ഥന്‍ പരസ്യമായി പറയുന്നത് മന്ത്രിസഭയെത്തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും സിപിഐ കരുതുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പരസ്യമായ ഒരു പ്രതികരണത്തിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ തയ്യാറാല്ലെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com