ഇടുക്കി: ഇടുക്കിയിലെ സൂര്യനെല്ലിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പൊലീസ് ബൈക്ക് പിടിച്ചെടുത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.
ചിന്നക്കനാല്‍ സ്വദേശി വിജയ് പ്രകാശാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ അടിമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലം ആയതിനാലും ഇയാളുടെ പക്കല്‍ രേഖകള്‍ ഇല്ലാത്തതിനാലുമാണ് വണ്ടി പിടിച്ചെടുത്തതെന്ന് പൊലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ