ഒരിക്കലും മറക്കില്ല; കേരളം എപ്പോഴും എന്റെ ഹൃദയത്തിലുണ്ടാകും: ജീവിതം തിരികെ കിട്ടിയ സന്തോഷം, വര്‍ക്കലയിലെ ഇറ്റാലിയന്‍ പൗരന്‍ മടങ്ങുന്നു

വര്‍ക്കലയിലെത്തിയ റോബര്‍ട്ടോയ്ക്ക് മാര്‍ച്ച് 13നാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പൂര്‍ണമായി മാറിയതിന് ശേഷവും നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷമാണ് ഇദ്ദേഹം രാജ്യം വിടുന്നത്
ഒരിക്കലും മറക്കില്ല; കേരളം എപ്പോഴും എന്റെ ഹൃദയത്തിലുണ്ടാകും: ജീവിതം തിരികെ കിട്ടിയ സന്തോഷം, വര്‍ക്കലയിലെ ഇറ്റാലിയന്‍ പൗരന്‍ മടങ്ങുന്നു

'കേരളം എപ്പോഴും എന്റെ ഹൃദയത്തിലുണ്ടാകും. എനിക്ക് ലഭിച്ച പരിചരണവും കരുതലും ഞാനൊരിക്കലും മറക്കില്ല...'  വര്‍ക്കലയില്‍ കോവിഡ് 19 ഭേദമായ ഇറ്റാലിയന്‍ പൗരന്‍ റോബര്‍ട്ടോ ടൊണിസോയുടെ വാക്കുകളാണിത്. 

തനിക്ക് നല്ല രീതിയിലുള്ള പരിചരണമാണ് കേരളത്തില്‍ ലഭിച്ചതെന്നും ഇറ്റലിയിലേക്ക് മടങ്ങുന്നതിനായി ബെംഗളൂരുവിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് അദ്ദേഹം പറഞ്ഞു. 

വര്‍ക്കലയിലെത്തിയ റോബര്‍ട്ടോയ്ക്ക് മാര്‍ച്ച് 13നാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പൂര്‍ണമായി മാറിയതിന് ശേഷവും നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷമാണ് ഇദ്ദേഹം രാജ്യം വിടുന്നത്. ചൊവ്വാഴ്ച നാട്ടിലേക്ക് പോകാനായി ഇറ്റാലിയന്‍ എംബസി സൗകര്യമൊരുക്കിയിട്ടുണ്ട്. 

മഹാമാരി പടര്‍ന്നുപിടിച്ച തന്റെ ജന്‍മാനാടിനെ കുറിച്ചും റോബര്‍ട്ടോയ്ക്ക് ആധിയുണ്ട്. ഉത്തര ഇറ്റലിയില്‍ അടക്കം സ്ഥിതി നിയന്ത്രണ വിധേയമല്ലെന്നാണ് താന്‍ അറിഞ്ഞതൈന്ന് അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com