ചക്കയിട്ടതിനെ തുടര്‍ന്ന് തര്‍ക്കം; സഹോദരങ്ങള്‍ക്ക് വെട്ടേറ്റു

ചക്കയിട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ സഹോദരങ്ങള്‍ക്ക് വെട്ടേറ്റു
ചക്കയിട്ടതിനെ തുടര്‍ന്ന് തര്‍ക്കം; സഹോദരങ്ങള്‍ക്ക് വെട്ടേറ്റു

തൃശ്ശൂര്‍: ചക്കയിട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ സഹോദരങ്ങള്‍ക്ക് വെട്ടേറ്റു. വിയ്യൂര്‍ ചേറ്റുപാറയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ചോറ്റുപാറ വരണ്ടിയാനിക്കല്‍ രാഘവന്റെ മക്കളായ മിഥുന്‍, മൃദുല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചോറ്റുപാറ പഌശേരി വീട്ടില്‍ അഗസ്റ്റിന്‍ എന്ന ബേബി(61), ഭാര്യ എല്‍സി (50) എന്നിവരുടെ പേരില്‍ വിയ്യൂര്‍ പൊലീസ് കേസെടുത്തു. ശനിയാഴ്ചയാണ് സംഭവം.

അഗസ്റ്റിന്‍ ചക്ക ഇട്ടപ്പോള്‍, വെട്ടേറ്റ സഹോദരങ്ങളുടെ വീട്ടിലേക്കുള്ള ചവിട്ടുപടി തകര്‍ന്നു. ഇത് നന്നാക്കിത്തരണമെന്നാവശ്യപ്പെട്ട് അഗസ്റ്റിന്റെ വീട്ടിലെത്തിയ മിഥുന് വെട്ടേല്‍ക്കുകയായിരുന്നു. മിഥുന്റെ നിലവിളി കേട്ട് ഓടിയെത്തിയ മൃദുലിനും വെട്ടേറ്റു.

കൈയിലും പുറത്തും വെട്ടേറ്റ ഇരുവരെയും ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗസ്റ്റിന്റെ പരാതിയില്‍ മിഥുന്റെയും മൃദുലിന്റെയും പേരിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com