നാട്ടിലെത്തിയ പ്രവാസികളെ കൈവിടില്ല; 5000രൂപ ധനസഹായവുമായി സര്‍ക്കാര്‍, ബാങ്ക് അക്കൗണ്ടുകള്‍ നല്‍കണം

കോവിഡ് കാലത്ത് സംസ്ഥാനത്ത് എത്തി ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചു പോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള സംവിധാനമായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്ത് എത്തി ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചു പോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള സംവിധാനമായി. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗണ്‍ കാരണം മടങ്ങിപോകാന്‍ കഴിയാതെവരുകയും ചെയ്തവര്‍ക്കും ഈ കാലയളവില്‍ വിസാകാലാവധി കഴിഞ്ഞവര്‍ക്കും നിബന്ധനകള്‍ പ്രകാരം 5000 രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. 

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അനുവദിക്കുന്ന ഈ ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയയ്ക്കുന്നത്. സേവിംഗ്‌സ്് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികള്‍ എന്‍.ആര്‍.ഒ/ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ നല്‍കണം. 

ഇത്തരം അക്കൗണ്ട് ഇല്ലാത്തവര്‍ ഭാര്യ/ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകളും സമര്‍പ്പിക്കണം. എന്‍.ആര്‍.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല. അപേക്ഷ നോര്‍ക്കയുടെ വെബ്‌സൈറ്റായwww.norkaroots.orgയില്‍ ഓണ്‍ലൈനായി ഏപ്രില്‍ 30 വരെ സമര്‍പ്പിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com