പാലക്കാട് നഗരം അടച്ചു, മുന്നറിയിപ്പില്ലാതെ എന്ന് ആക്ഷേപം 

കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച പാലക്കാട് നഗരം അടച്ചു
പാലക്കാട് നഗരം അടച്ചു, മുന്നറിയിപ്പില്ലാതെ എന്ന് ആക്ഷേപം 

പാലക്കാട്:  കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച പാലക്കാട് നഗരം അടച്ചു. വാഹനങ്ങളുടെ അനിയന്ത്രിതമായ കടന്നുവരവിനെ തുടര്‍ന്നാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം.

പാലക്കാട് നഗരത്തിലേയ്ക്കുളള റോഡുകളാണ് അടച്ചത്. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്. നിയന്ത്രണം കടുപ്പിച്ചതോടെ, നഗരത്തിലേയ്ക്ക് പ്രവേശിക്കാനും പുറത്തേയ്ക്ക് പോകാനും ഓരോ വഴികള്‍ വീതമാണ് അനുവദിച്ചത്. അനിയന്ത്രിതമായി വാഹനങ്ങള്‍ കടന്നുവന്നതാണ് നിയന്ത്രണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. യാതൊരു വിധ മുന്നറിയിപ്പും കൂടാതെയാണ് പൊലീസിന്റെ നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com