പൂഴ്ത്തിവെപ്പും അമിത വിലയും സംസ്ഥാനത്ത് വ്യാപകം; പരിശോധന ശക്തമാക്കി വിജിലന്‍സ്; 202 കടകള്‍ക്കെതിരെ നടപടി

ലോക്ക്ഡൗണിന്റെ മറവില്‍  വ്യാപാര സ്ഥാപനങ്ങളില്‍ കരിഞ്ചന്തയും പൂഴ്ത്തിവൈപ്പും അമിതവിലയും ഈടാക്കുന്നതിനെതിരെ കര്‍ശന നടപടി
പൂഴ്ത്തിവെപ്പും അമിത വിലയും സംസ്ഥാനത്ത് വ്യാപകം; പരിശോധന ശക്തമാക്കി വിജിലന്‍സ്; 202 കടകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ മറവില്‍  വ്യാപാര സ്ഥാപനങ്ങളില്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അമിതവിലയും ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്  സംസ്ഥാനത്ത് വിജിലന്‍സ് പരിശോധന ശക്തമാക്കി.  കഴിഞ്ഞ രണ്ടു   ദിവസങ്ങളില്‍  നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ നടത്തിയ 202  കട ഉടമകള്‍ക്കെതിരേ നടപടിക്ക് വിജിലന്‍സ്  ശുപാര്‍ശ ചെയ്തു.                             
            
വിജിലന്‍സ് നടത്തിയ പരിശോധനയില്‍ സംസ്ഥാന വ്യാപകമായി ചില വ്യാപാരികള്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക്   കൂടുതല്‍ വില  ഈടാക്കുന്നതായും, ചില വ്യാപാരികള്‍ വന്‍തോതില്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി സംഭരിക്കുന്നതായും കണ്ടെത്തി. കൂടാതെ പരിശോധനയില്‍ ഒട്ടു മിക്ക വ്യാപാര സ്ഥാപനങ്ങളിലും വില വിവര പട്ടിക പ്രദര്‍ശിപ്പിട്ടില്ല എന്നും പച്ചക്കറികള്‍ക്കും  പഴവര്‍ഗ്ഗങ്ങള്‍ക്കും  അധിക വില ഈടാക്കിവരുന്നതായും, വില  പ്രദര്‍ശിപ്പിച്ച സ്ഥാപനങ്ങളില്‍ അതില്‍ പറഞ്ഞിരിക്കുന്ന വിലയേക്കാള്‍ കൂടുതല്‍ തുകയാണ് ചില നിത്യോപയോഗ സാധനങ്ങള്‍ക്ക് ഈടാക്കി വരുന്നതെന്നും വിജിലന്‍സ് കണ്ടെത്തി.

വിജിലന്‍സ് നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം ജില്ലയില്‍  66,  കോട്ടയം ജില്ലയില്‍  20,  മലപ്പുറം  ജില്ലയില്‍ 11, കോഴിക്കോട്  ജില്ലയില്‍ 19,   വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെയും നടപടികള്‍ക്ക് വിജിലന്‍സ്  ശുപാര്‍ശ ചെയ്തു.

ലോക്ക്ഡൗണ്‍കാലത്ത് അമിത വില ഈടാക്കി ഉപഭോക്താക്കളെ കൊള്ള അടിക്കാനുള്ള മൊത്ത കച്ചവടക്കാരുടെയും ചില്ലറ വ്യാപാരികളുടെയും നടപടികള്‍ അവസാനിപ്പിക്കുന്നതിന് വരും ദിവസങ്ങളിലും വിജിലന്‍സ് സംസ്ഥാനമൊട്ടാകെ പരിശോധനകള്‍ തുടരുമെന്ന് വിജിലന്‍സ്  ഡയറക്ടര്‍ അനില്‍ കാന്ത് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com