ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കൂട്ടത്തോടെ എത്തി പ്രതിഷേധിച്ചു; ബിന്ദു കൃഷ്ണയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റില്‍ 

പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറിന് നിവേദനം നല്‍കാന്‍ എത്തിയപ്പോഴാണ് അറസ്റ്റിലായത്
ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കൂട്ടത്തോടെ എത്തി പ്രതിഷേധിച്ചു; ബിന്ദു കൃഷ്ണയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റില്‍ 

കൊല്ലം: ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പ്രതിഷേധിച്ചതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റില്‍. പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറിന് നിവേദനം നല്‍കാന്‍ എത്തിയപ്പോഴാണ് അറസ്റ്റിലായത്.

ജില്ലയിലെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കളക്ടറിന് നിവേദനം നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് കളക്ടര്‍ ഓഫീസിലേക്ക് നീങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വഴിയില്‍ പലയിടത്തും വച്ച് പൊലീസ് തടയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അതിനിടെ ചിന്നകടയില്‍ വച്ചാണ് ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്തത്. ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കൂട്ടംകൂടി എന്ന കുറ്റത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കളക്ടറിന് നിവേദനം നല്‍കാന്‍ കാല്‍നടയായാണ് ബിന്ദു കൃഷ്ണയും സംഘവും നീങ്ങിയത്. 

കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കാണ് ബിന്ദു കൃഷ്ണയെ കൊണ്ടുപോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com