സഹകരണസംഘത്തിന്റെ നേതൃത്വത്തില്‍ നിയന്ത്രണം ലംഘിച്ച് സൗജന്യ കിറ്റ് വിതരണം; ജനം തടിച്ചുകൂടി, എല്‍ഡിഎഫ് ഭാരവാഹികള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് 

വടശേരിക്കരയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് അവശ്യസാധന കിറ്റ് വിതരണം.
സഹകരണസംഘത്തിന്റെ നേതൃത്വത്തില്‍ നിയന്ത്രണം ലംഘിച്ച് സൗജന്യ കിറ്റ് വിതരണം; ജനം തടിച്ചുകൂടി, എല്‍ഡിഎഫ് ഭാരവാഹികള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് 

പത്തനംതിട്ട: വടശേരിക്കരയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് അവശ്യസാധന കിറ്റ് വിതരണം. എല്‍ഡിഎഫ് നിയന്ത്രണത്തിലുളള സഹകരണസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു സൗജന്യ കിറ്റ് വിതരണം നടത്തിയത്. സാമൂഹിക അകലം ഒന്നും പാലിക്കാതെ കിറ്റ് വാങ്ങാന്‍ ജനം തടിച്ചുകൂടിയതോടെ പൊലീസ് ഇടപെട്ടു. നിയന്ത്രണം ലംഘിച്ച് കിറ്റ് വിതരണം നടത്തിയതിന് സഹകരണ സംഘം ഭാരവാഹികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പത്തനംതിട്ട വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ അതീവജാഗ്രത നിലനില്‍ക്കവേയാണ്, വിവാദമായ കിറ്റ് വിതരണം. നേരത്തെ അറിയിച്ചത് അനുസരിച്ച് അംഗങ്ങളാണ് സൗജന്യ കിറ്റ് വാങ്ങാന്‍ എത്തിയത്. സാമൂഹിക അകലം പാലിക്കാതെയായിരുന്നു കിറ്റ് വിതരണം. സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കിറ്റ് വിതരണം നടക്കുന്നു എന്ന വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് ജനങ്ങളെ  അവിടെ നിന്ന് ഒഴിവാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com