കണ്ണൂരില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നമസ്‌കാരം : നാലുപേര്‍ അറസ്റ്റില്‍

ന്യൂമാഹി പെരിങ്ങാടി ജുമാ മസ്ജിദില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു നമസ്‌കാരം നടന്നത്
കണ്ണൂരില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നമസ്‌കാരം : നാലുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ : ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് നമസ്‌കാരം നടത്തിയതിന് കണ്ണൂരില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂമാഹി പെരിങ്ങാടി ജുമാ മസ്ജിദില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു നമസ്‌കാരം നടന്നത്.

പെരിങ്ങാടി സ്വദേശികളായ സക്കറിയ, നൗഷാദ്, ഉമ്മര്‍, കതിരൂര്‍ സ്വദേശി മുഹമ്മദ് ഷമ്മാസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

കോവിഡ് വ്യാപിക്കുന്നത് കണക്കിലെടുത്ത് കണ്ണൂരില്‍ നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ്. ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച് നിരീക്ഷണ ചുമതല മൂന്ന് എസ്പിമാര്‍ക്ക് നല്‍കി. ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് നിരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഐജി അശോക് യാദവ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com