കേന്ദ്ര സൗജന്യ റേഷൻ വിതരണം ഇനി കാർഡ് നമ്പർ അടിസ്ഥാനത്തിൽ ; ക്രമീകരണം ഇങ്ങനെ

പിഎംജികെവൈ പദ്ധതി വഴിയുള്ള അരിവിതരണം ഏപ്രിൽ 26-ന് പൂർത്തിയാക്കാനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നത്
കേന്ദ്ര സൗജന്യ റേഷൻ വിതരണം ഇനി കാർഡ് നമ്പർ അടിസ്ഥാനത്തിൽ ; ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ സൗജന്യ റേഷൻ ആദ്യദിനം സംസ്ഥാനത്ത് വാങ്ങിയത്  2.25 ലക്ഷം കാർഡുടമകൾ.  പ്രധാൻമന്ത്രി ഗ്രാമീൺ കൗശൽ യോജന പദ്ധതി പ്രകാരം(പി.എം.ജി.കെ.വൈ.) സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന-മുൻഗണനാ വിഭാഗം (മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾ) കുടുംബങ്ങൾക്കുള്ള സൗജന്യറേഷൻ വിതരണമാണ് തിങ്കളാഴ്ച തുടങ്ങിയത്.  പിഎംജികെവൈ പദ്ധതി വഴിയുള്ള അരിവിതരണം ഏപ്രിൽ 26-ന് പൂർത്തിയാക്കാനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നത്.

കാർഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം അരിയാണ് നൽകുന്നത്. അരി വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 22 മുതൽ 26 വരെയുള്ള തീയതികളിൽ യഥാക്രമം ഒന്ന്, രണ്ട് - മൂന്ന്, നാല് - അഞ്ച്, ആറ്, ഏഴ്, എട്ട് - ഒൻപത്, പൂജ്യം അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾ റേഷൻ വാങ്ങാനെത്തണം.

മുൻഗണനാവിഭാഗം കാർഡുകൾക്കൊപ്പം സംസ്ഥാനസർക്കാർ നൽകുന്ന പലവ്യ‍ഞ്ജനക്കിറ്റ് വിതരണം ഏപ്രിൽ 27-ലേക്ക് മാറ്റി. അന്ത്യോദയ കുടുംബങ്ങളിൽപ്പെട്ട 5,75,003 മഞ്ഞ കാർഡുള്ളവർക്ക് ഇതുവരെ പലവ്യഞ്ജനക്കിറ്റ് നൽകിയിട്ടുണ്ട്. പിങ്ക് കാർഡുടമകളായി 31 ലക്ഷത്തോളം പേരാണുള്ളത്. ഇവർക്ക് വിതരണം ചെയ്ത ശേഷം ബാക്കി കുടുംബങ്ങൾക്കും പലവ്യഞ്ജനക്കിറ്റ് നൽകും. മേയ് ഏഴുവരെയാണ് കിറ്റുകൾ വിതരണംചെയ്യുക.

പിങ്ക് കാർഡുടമകൾക്കുള്ള പലവ്യ‍ഞ്ജനക്കിറ്റ് വിതരണം ചെയ്യുന്ന തീയതി, റേഷൻ കാർഡിന്റെ അവസാന അക്കം എന്ന ക്രമത്തിൽ:

ഏപ്രിൽ 27 പൂജ്യം

ഏപ്രിൽ 28 ഒന്ന്

ഏപ്രിൽ 29 രണ്ട്

ഏപ്രിൽ 30 മൂന്ന്

മേയ് രണ്ട് നാല്

മേയ് മൂന്ന് അഞ്ച്

മേയ് നാല് ആറ്

മേയ് അഞ്ച് ഏഴ്

മേയ് ആറ് എട്ട്

മേയ് ഏഴ് ഒൻപത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com