സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ; സ്പ്രിം​ഗ്ളർ കരാർ ചർച്ചയാകും

കോവിഡ് കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും സിപിഎം നേതൃയോ​ഗം വിലയിരുത്തും
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗം ഇന്ന് യോഗം ചേരും. വിവാദമായ സ്പ്രിം​ഗ്ളർ കരാർ വിഷയം സിപിഎം നേതൃയോ​ഗം ചർച്ച ചെയ്യും. അമേരിക്കന്‍ കമ്പനിയുമായുള്ള ഇടപാട് ശരിവച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചുമാണ് നേതാക്കള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയത്.

എന്നാൽ സെക്രട്ടറിയേറ്റ് യോഗത്തില്‍ കരാറിനെതിരെ വിമര്‍ശനം ഉയരുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. ഒറ്റപ്പെട്ട വിമർശനങ്ങൾ ഉയർന്നാലും നേതൃയോ​ഗം കരാറിനെ പിന്തുണച്ച് രം​ഗത്തെത്തുമെന്നാണ് റിപ്പോർട്ട്. കോവിഡ് കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തും.

വിവാദമായ സ്പ്രിം​ഗ്ളർ കരാറിനെതിരായ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതിയും ഇന്ന് പരി​ഗണിക്കുന്നുണ്ട്. സ്പ്രിം​ഗ്ള‌ർ കമ്പനിക്കെതിരെ അമേരിക്കയിൽ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും, ഈ സാഹചര്യത്തിൽ കരാർ റദ്ദാക്കണമെന്നുമാണ് ആവശ്യം. അഭിഭാഷകനായ ബാല​ഗോപാലാണ് ഹൈക്കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com