സർവകലാശാല പരീക്ഷകൾ മെയ് 11 മുതൽ വേണ്ട; കാത്തിരിക്കൂ എന്ന് സർക്കാർ

സർവകലാശാല പരീക്ഷകൾ മെയ് 11 മുതൽ വേണ്ട; കാത്തിരിക്കൂ എന്ന് സർക്കാർ
സർവകലാശാല പരീക്ഷകൾ മെയ് 11 മുതൽ വേണ്ട; കാത്തിരിക്കൂ എന്ന് സർക്കാർ

തിരുവനന്തപുരം: മെയ് 11ന് സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ആരംഭിക്കാമെന്ന നിര്‍ദ്ദേശത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. പുതിയ ഉത്തരവ് അനുസരിച്ച് പരീക്ഷാ തീയതി അതതു സര്‍വകലാശാലകള്‍ക്ക് തീരുമാനിക്കാം. 

നേരത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുമായി ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെടി ജലീല്‍ വിഷയത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മെയ് 11മുതല്‍ പരീക്ഷ നടത്താനുള്ള നിര്‍ദേശം സര്‍ക്കാര്‍ ഉത്തരവായി പുറത്തിറക്കിയത്. 

എന്നാല്‍ ഈ ഉത്തരവില്‍ പല അസൗകര്യങ്ങളുമുണ്ടെന്ന് പരാതികള്‍ ഉയരുകയായിരുന്നു. വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തേണ്ട വിദ്യാര്‍ഥികളുണ്ട്. കൂടാതെ ട്രെയിന്‍ സൗകര്യവും ശരിയാകേണ്ടതുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷ നടത്തുന്നത് വലിയ പ്രയാസമുണ്ടാക്കുമെന്നായിരുന്നു പരാതികള്‍.

ഈ പശ്ചാത്തലത്തിലാണ് മുന്‍ ഉത്തരവ് തിരുത്തിക്കൊണ്ട് പുതിയ ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. ഈ ഉത്തരവ് പ്രകാരം അതത് സര്‍വകലാശാലകള്‍ക്ക് അവിടത്തെ സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുകയും പരീക്ഷാ തീയതി പ്രഖ്യാപിക്കുകയുമാകാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com