അടുത്ത രണ്ട് ദിവസം കണ്ണൂരിന് നിർണായകം ; ലഭിക്കാനുള്ളത് 214 പേരുടെ പരിശോധനാഫലം

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള കണ്ണൂരിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്
അടുത്ത രണ്ട് ദിവസം കണ്ണൂരിന് നിർണായകം ; ലഭിക്കാനുള്ളത് 214 പേരുടെ പരിശോധനാഫലം

കണ്ണൂർ: കണ്ണൂർ ജില്ലയിൽ അടുത്ത രണ്ടു ദിവസം നിർണായകമാണ്. പരിശോധനയ്ക്ക് അയച്ച  214 പേരുടെ സ്രവ സാമ്പിൾ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും. കഴിഞ്ഞ രണ്ടാഴ്ചയായി കണ്ണൂരിൽ നിന്നും തുടർച്ചയായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വലിയ ആശങ്കയാണ് ജില്ലയിൽ നിലനിൽക്കുന്നത്.

മറ്റു ജില്ലകളിൽ നിന്ന് വ്യത്യസ്ഥമായി രോഗലക്ഷണങ്ങൾ ഇല്ലാഞ്ഞിട്ടും വിദേശത്ത് നിന്ന് വന്ന മുഴുവൻ ആളുകളുടെയും സ്രവ പരിശോധന കണ്ണൂരിൽ നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.  ഇങ്ങനെ വിദേശത്തു നിന്നും വന്ന 346 പേരെ പരിശോധിച്ചതിൽ നിന്നാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 16 പേർക്ക് കോവിഡ് പോസറ്റീവായത് എന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള കണ്ണൂരിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.  അനാശ്യമായി പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. മെയ് മൂന്ന് വരെ ജില്ലയിൽ പൊലീസിന്റെ ട്രിപ്പിൾ ലോക്ക് സുരക്ഷയായിരിക്കും. ഗ്രാമങ്ങളെല്ലാ ഇതിനോടകം അടച്ചു കഴിഞ്ഞു. ഹോട്ട് സ്പോട്ടായി നിശ്ചയിച്ച 18 കേന്ദ്രങ്ങളിൽ മരുന്ന് ഉൾപ്പെടെയുള്ള സാധനങ്ങൾ വളണ്ടിയർമാർ വീടുകളിലെത്തിക്കും. മറ്റിടങ്ങളിൽ അവശ്യ സാധനങ്ങളുടെ കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ തുറക്കൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com