കണ്ണൂരിൽ നിയന്ത്രണം കടുപ്പിച്ചു; ഹോട്ട്സ്പോട്ടുകൾ പൂർണമായി സീൽ ചെയ്തു; മുഖ്യമന്ത്രി

കണ്ണൂരിൽ നിയന്ത്രണം കടുപ്പിച്ചു; ഹോട്ട്സ്പോട്ടുകൾ പൂർണമായി സീൽ ചെയ്തു; മുഖ്യമന്ത്രി
കണ്ണൂരിൽ നിയന്ത്രണം കടുപ്പിച്ചു; ഹോട്ട്സ്പോട്ടുകൾ പൂർണമായി സീൽ ചെയ്തു; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് 19 രോഗികൾ ഉള്ളത് കണ്ണൂർ ജില്ലയിൽ. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതേത്തുടർന്ന് അവിടെ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. പൊലീസ് പരിശോധനയും ശക്തമാക്കി. ഇതിന്റെ ഫലം കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരിൽ ഹോട്ട്സ്പോട്ടുകളായി പരിഗണിച്ച തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങൾ പൂർണമായും സീൽ ചെയ്തു. വാഹനങ്ങൾ പുറത്തിറങ്ങുന്നതിൽ കാര്യമായ കുറവുണ്ട്. ജില്ലയിൽ നിയന്ത്രണം ലംഘിച്ച നിരത്തിലിറങ്ങിയതിന് 437 കേസുകളാണ് ചൊവ്വാഴ്ച രജിസ്റ്റർ ചെയ്തിട്ടുള്ളത്. 347 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

കണ്ണൂരിലെ രോഗത്തിന്റെ തീവ്രത കണക്കിലെടുത്ത് ഹോട്ട്സ്പോട്ടുകൾ അല്ലാത്ത സ്ഥലങ്ങളിലും ജനങ്ങൾ പരമാവധി വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. അവശ്യ വസ്തുക്കൾ ഹോം ഡെലിവറിയായി എത്തിക്കുന്ന രീതി ജില്ല മുഴുവൻ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com