കൂട്ടം ചേർന്ന് കോഴിയെ ചുട്ട് തിന്നു; പൊലീസിനെതിരെ വെല്ലുവിളി; ഏഴ് പേർ പിടിയിൽ

കൂട്ടം ചേർന്ന് കോഴിയെ ചുട്ട് തിന്നു; പൊലീസിനെതിരെ വെല്ലുവിളി; ഏഴ് പേർ പിടിയിൽ
കൂട്ടം ചേർന്ന് കോഴിയെ ചുട്ട് തിന്നു; പൊലീസിനെതിരെ വെല്ലുവിളി; ഏഴ് പേർ പിടിയിൽ

മലപ്പുറം: കൂട്ടം ചേര്‍ന്ന് കോഴിയിറച്ചി ചുട്ട് കഴിച്ചവര്‍ പൊലീസിന്റെ പിടിയിൽ. മലപ്പുറം കൂട്ടിലങ്ങാടിയിലാണ് സംഭവം. ലോക്ക്ഡൗണ്‍ ലംഘിച്ച് രാത്രിയില്‍ കൂട്ടം ചേര്‍ന്ന് ഭക്ഷണം പാകം ചെയ്ത് കഴിച്ച ഏഴ് പേരെയാണ് പൊലീസ് പിടികൂടിയത്. 

കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവര്‍ സംഘം ചേര്‍ന്ന് കോഴിയിറച്ചി ചുട്ട് കഴിച്ചത്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടിയതിന് പുറമേ, പൊലീസിനെയും അധികൃതരെയും ഇവര്‍ വെല്ലുവിളിച്ചു. വെല്ലുവിളി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. 

ഇതിനു പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com