കേരളത്തില്‍നിന്നു പഠിക്കേണ്ട ചിലതുണ്ട്; കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി ഗവര്‍ണര്‍

കേരളത്തില്‍നിന്നു പഠിക്കേണ്ട ചിലതുണ്ട്; കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി ഗവര്‍ണര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യുഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെകെ ശൈലജയുടെയും അക്ഷീണമായ പ്രയക്തമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നേറ്റമുണ്ടാന്‍ കേരളത്തെ സഹായിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസുമായുള്ള അഭിമുഖത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തില്‍ കോവിഡ് ബാധിച്ചവരില്‍ 80 ശതമാനവും വിദേശത്തുനിന്നു വന്നവരാണ്. ഇരുപതു ശതമാനത്തിനു മാത്രമാണ് സമ്പര്‍ത്തത്തിലുടെ രോഗം ബാധിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനത്തിനു തെളിവാണിത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തന്നെയാണ് അതിനെ മുന്നില്‍നിന്നു നയിച്ചത്. വിവിധ ജില്ലകളുടെ ചുമതല നല്‍കപ്പെട്ട മറ്റു മന്ത്രിമാര്‍ അവരെ സഹായിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ശക്തമായ സേവന സന്നദ്ധതയാണ് കേരളീയര്‍ പ്രകടിപ്പിക്കുന്നത്. ലോക്ക് ഡൗണ്‍ പ്ര്ഖ്യാപിച്ച് ഇരുപത്തിനാലു മണിക്കറികം 483 സാമൂഹ്യ അടുക്കളകളാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ തുറന്നത്. പിറ്റേന്ന് ഇത് 1500 ആയി. ഇതിനു പുറമേയാണ് ജനകീയ ഭക്ഷണ ശാലകളുടെ പ്രവര്‍ത്തനം. അന്‍പതിനായിരത്തിലേറെ പേരാണ് സേവന സന്നദ്ധരായി സര്‍ക്കാര്‍ വെബ് സൈറ്റികളില്‍ രജിസ്റ്റര്‍ ചെയ്തത്.- ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

വനിതാ സന്നദ്ധ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നാണ് കേരളത്തില്‍നിന്ന് മറ്റു സംസ്ഥാനങ്ങള്‍ പഠിക്കേണ്ട പ്രധാന പാഠമെന്ന് ഗവണര്‍ പറഞ്ഞു. കുടുംബശ്രീ മികച്ച ഉദാഹരണമാണ്. കഴിഞ്ഞ രണ്ടു വര്‍ഷമുണ്ടായ പ്രളയത്തിലും ഇപ്പോള്‍ കോവിഡ് കാലത്തും അവരുടെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്.

പൗരത്വ നിയമ ഭേദഗതി ഒഴികെ ഒരു കാര്യത്തിലും തനിക്കു സര്‍ക്കാരുമായി ഭിന്നതയില്ല. പൗരത്വ നിയമത്തെ എതിര്‍ക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നാണ് ഇപ്പോഴും തന്റെ അഭിപ്രായമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com